എന്‍.പി. മൊയ്തീന് അന്ത്യാഞ്ജലി
text_fieldsകോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബേപ്പൂര്‍ മുന്‍ എം.എല്‍.എയും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായ എന്‍.പി. മൊയ്തീന് അന്ത്യാഞ്ജലി. ഭൗതികശരീരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഒരു മണിയോടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. രാവിലെ ഡി.സി.സി ഓഫിസില്‍ പൊതുദര്‍ശനത്തിനുവെച്ചു.
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, കെ.പി.എ. മജീദ്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി. വീരേന്ദ്രകുമാര്‍, എം.പിമാരായ വയലാര്‍ രവി, എം..െ ഷാനവാസ്, എം.കെ. രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ എം.പി. അബ്ദുസ്സമദ് സമദാനി, എളമരം കരീം, എ.കെ. ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, വി.എം. ഉമ്മര്‍ മാസ്റ്റര്‍, ഇ.കെ. വിജയന്‍, കോണ്‍ഗ്രസ്^എസ് സംസ്ഥാന പ്രസിഡന്‍റ് കടന്നപ്പള്ളി രാമചന്ദ്രന്‍, മുന്‍ മന്ത്രിമാരായ അഡ്വ. പി. ശങ്കരന്‍, പി. സിറിയക് ജോണ്‍, അഡ്വ. എം.ടി. പത്മ, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, ഡോ. ഫസല്‍ ഗഫൂര്‍, എന്‍.പി. ഹാഫിസ് മുഹമ്മദ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, നടന്‍ മാമുക്കോയ, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, കെ.പി. അനില്‍കുമാര്‍, ടി. സിദ്ദീഖ്, സുമ ബാലകൃഷ്ണന്‍, പി. മോഹനന്‍, ഉഴവൂര്‍ വിജയന്‍, അഡ്വ. എം. രാജന്‍, ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.