മൂന്നാര്‍ സമരത്തിലെ തീവ്രവാദ ബന്ധം; സി.ഐ.ടി.യു നേതാവ് പ്രസ്താവന പിന്‍വലിച്ചു
text_fieldsകണ്ണൂര്‍: മൂന്നാര്‍ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്ന പ്രസ്താവന സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ പിന്‍വലിച്ചു ഖേദം പ്രകടിപ്പിച്ചു. പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയാണ് വിഷയത്തില്‍ സഹദേവന്‍െറ ചുവടുമാറ്റം.
മൂന്നാര്‍ സമരത്തില്‍ തമിഴ് തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്നാണ് തങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരമെന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ്
സഹദേവന്‍ പറഞ്ഞത്. കുറച്ച് തൊഴിലാളികള്‍ സംഘടിച്ച് പെട്ടെന്ന് ഉണ്ടായ സമരമല്ല ഇത്. സമരം ആസൂത്രിതമായിരുന്നു. മൊബൈല്‍ ഫോണിലൂടെയായിരുന്നു സമരക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കപ്പെട്ടിരുന്നത്. ഇതുകൊണ്ടാണ് സമരത്തിന് ഇത്രയും ഏകോപനമുണ്ടായത്. സമരക്കാര്‍ക്ക് ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കണം. തമിഴ് തൊഴിലാളികളുടെ ലക്ഷ്യമെന്തെന്നും തീവ്രവാദബന്ധം അന്വേഷിക്കണമെന്നുമായിരുന്നു സഹദേവന്‍െറ ആവശ്യം.
സി.ഐ.ടി.യുവിന്‍െറ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് റോയ് കെ.പൗലോസ് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തത്തെി. മൂന്നാര്‍ സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വിമര്‍ശനത്തിന് തയാറാവണമെന്ന് പറഞ്ഞ അദ്ദേഹം തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകള്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തരുതെന്നും മുന്നറിയിപ്പ് നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.