മലയാളികളായ യുവതിയും യുവാവും മൈസൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍
text_fields
ബംഗളൂരു/കൂത്തുപറമ്പ്: കൂത്തുപറമ്പ് സ്വദേശികളായ യുവതിയെയും യുവാവിനെയും മൈസൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. കൂത്തുപറമ്പിനടുത്ത് നരവൂര്‍ സെന്‍ററിലെ രജിന നിവാസില്‍ റൈജു (35), ആമ്പിലാട് ചോരക്കളത്തെ വളയരക്കണ്ടി വീട്ടില്‍ ആലക്കണ്ടി രാജുവിന്‍െറ മകള്‍ രാജിമ (35) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി മൈസൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പാനൂര്‍ തൂവക്കുന്നിലെ യുവാവുമായി ഒരുവര്‍ഷം മുമ്പാണ് രാജിമയുടെ വിവാഹം കഴിഞ്ഞത്. ടൈല്‍സ് ജോലിക്കാരനായ റൈജു വിവാഹത്തിന് ശേഷം ആറാംമൈലിലെ വീട്ടിലായിരുന്നു താമസം. നേരത്തെ ആറാംമൈലിനടുത്ത് ഒരുവീട്ടില്‍ ഹോം നഴ്സായി ജോയി ചെയ്തിരുന്ന രാജിമ ഇവിടെ നിന്നാണ് റൈജുവുമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയുന്നു. ഞായറാഴ്ച രാജിമയെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തവെയാണ് ജഗന്‍ മോഹന്‍ പാലസിനു സമീപത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയത്. ഞായറാഴ്ച വൈകീട്ട് 3.15നാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുക്കാനത്തെുന്നത്. തിങ്കളാഴ്ച വൈകീട്ട് 3.30ആയിട്ടും ഇരുവരും മുറിയില്‍നിന്ന് പുറത്തിറങ്ങാത്തതില്‍ സംശയം തോന്നിയ ജീവനക്കാരന്‍ ജനവാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ഇരുവരും തൂങ്ങി മരിച്ച നിലയിലായിരുന്നു.
പൊലീസത്തെി പരിശോധന നടത്തി. പരേതയായ കൗസുവാണ് റൈജുവിന്‍െറ മാതാവ്. റോഷന്‍, റിജേഷ് എന്നിവര്‍ സഹോദരങ്ങളാണ്. രാധയാണ് രാജിമയുടെ മാതാവ്. റീത്ത, രാജേഷ്, സുനിത എന്നിവര്‍ സഹോദരങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.