എം.ഇ.എസിനെതിരെ കോണ്‍ഗ്രസ് മുഖപത്രം
text_fieldsകോഴിക്കോട്: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശം സംബന്ധിച്ച വിവാദം പുകയവെ എം.ഇ.എസിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം. വീക്ഷണത്തിന്‍െറ ഇന്നത്തെ എഡിറ്റോറിയലില്‍ ആണ് എം.ഇ.എസിനെ കടന്നാക്രമിച്ചത്. കേരളത്തിന്‍െറ ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്‍െറ വളര്‍ച്ചയില്‍ മഹത്തായ സംഭാവന നല്‍കിയ പ്രസ്ഥാനമാണ് എം.ഇ.എസ് എന്നു പറഞ്ഞു തുടങ്ങുന്ന എഡിറ്റോറിയലില്‍ സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം സമുദായ സമുദ്ധാരണമല്ളെന്നും നേതാക്കളുടെ കീശവീര്‍പ്പിക്കലാണെന്നും പറയുന്നു.
താഴത്തെട്ടിലുള്ള വിദ്യാര്‍ഥികളെ തഴഞ്ഞ് പണച്ചാക്കുകളുടെ മക്കള്‍ക്ക് സീറ്റു നല്‍കുന്ന സംഘടനയെ ചര്‍ച്ചയും ചോദ്യങ്ങളുമില്ലാത്ത, സ്വീകരണ മുറിയില്‍ സൂക്ഷിച്ച ബോണ്‍സായ് വൃക്ഷത്തോടാണ് ഉപമിച്ചിരിക്കുന്നത്. ഇടതു പക്ഷത്തുമല്ല, വലതു പക്ഷത്തുമല്ല അവസരവാദ പക്ഷത്താണ് സംഘടനയുടെ മുഖ്യ കാര്‍മികരെന്നും എം.ഇ.എസ് ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം നടന്ന പ്രകടനം ന്യൂനപക്ഷ സമുദായത്തെ വിറ്റു കാശാക്കുന്നവര്‍ക്കെതിരെയുള്ള താക്കീതാണെന്നും പത്രം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.