ജേക്കബ് തോമസ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി; സ്ഥലം മാറ്റത്തിന് പിന്നില്‍ മന്ത്രിമാര്‍ക്ക് പങ്കില്ല -ഉമ്മന്‍ചാണ്ടി
text_fieldsതിരുവനന്തപുരം: അഗ്നിശമന സേനയുടെ തലപ്പത്തുനിന്ന് മാറ്റിയ ഡി.ജി.പി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജേക്കബ് തോമസിന്‍െറ നിലപാടുകള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി. ഉദ്യോഗസ്ഥനെ മാറ്റിയതിനു പിന്നില്‍ ആഭ്യന്തരമന്ത്രിക്കോ നഗരവികസന മന്ത്രിക്കോ പങ്കില്ല. കാബിനറ്റ് തീരുമാനത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ അഗ്നിശമന സേനയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സേവനങ്ങളൊന്നും ലഭിക്കാതെയായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജേക്കബ് തോമസിനെക്കുറിച്ച് നിരവധി പരാതികള്‍ വിവിധ ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നു വന്നിരുന്നു.സ്കൈ ലിഫ്റ്റ് ഇല്ലാത്തതിന്‍െറ പേരിലാണ് മൂന്നു നിലകളില്‍ കൂടുതലുള്ള ഫ്ളാറ്റുകള്‍ക്ക് അനുമതി നല്‍കാതിരുന്നത് . സ്കൈ ലിഫ്റ്റ് വാങ്ങേണ്ടത് സര്‍ക്കാറാണ്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം സ്കൈ ലിഫ്റ്റ് വാങ്ങാന്‍ തീരുമാനിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. ടെണ്ടറില്‍ കമ്പനികളൊന്നും പങ്കെടുക്കാതിരുന്നതിനാലാണ് സ്കൈ ലിഫ്ററ് വാങ്ങുന്നത് നീണ്ടു പോയത്. ഇതിന്‍്റെ പേരില്‍ അതുവരെ നല്‍കി വന്ന അനുമതി നല്‍കാതിരുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഭരിച്ചിരുന്നകാലത്തും സ്കൈ ലിഫ്റ്റ് ഇല്ലാതെയാണ് കെട്ടിടങ്ങള്‍ക്ക് അനുമതിനല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടൂര്‍ എഞ്ചിനീയറിങ് കോളജിലെ സംഭവത്തിന്‍െറ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ മൂലം ജനങ്ങള്‍ അഗ്നിശമന സേനയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സേവനങ്ങളൊന്നും ലഭിക്കാതെയായി. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കിടന്ന യാത്രക്കാരനെ ആശുപത്രിയിലത്തെിക്കാന്‍ അഗ്നിശമന സേനയുടെ ആംബുലന്‍സ് ലഭിച്ചില്ല. താമരശ്ശേരി ചുരത്തില്‍ മരംവീണ് ഗതാഗതം മുടങ്ങി. അഗ്നിശമന സേനയെ വിളിച്ചപ്പോള്‍ മരംവെട്ടുന്നതല്ല തങ്ങളടെ ജോലിയെന്ന് പറഞ്ഞ് ഒഴിവായി. ഈ നിലപാടുകളെല്ലാം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവയായിരുന്നു. ഗവണ്‍മെന്‍റിന് ജനങ്ങളോടണ് ഉത്തരവാദിത്തം. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെ അഗ്നിശമന സേനയുടെ തലപ്പത്ത് വച്ചുകൊണ്ടിരിക്കാന്‍ പറ്റില്ല. ഇതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കോ നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലിക്കോ പങ്കില്ല. ഇത് മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും അതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജേക്കബ് തോമസിന്‍െറ സ്ഥാനമാറ്റം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.