തദ്ദേശ തെരഞ്ഞെടുപ്പ്: ഗ്രാമപഞ്ചായത്തുകളില്‍ ഇക്കുറി 15962 വാര്‍ഡുകള്‍
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ 718 എണ്ണം കുറഞ്ഞു. 2010ല്‍ 16680 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് 15962 ആയാണ് കുറഞ്ഞത്.
ഗ്രാമപഞ്ചായത്തുകള്‍ 37 എണ്ണം കുറഞ്ഞു. 2010ല്‍ 978 ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി 941 എണ്ണമാണുള്ളത്. ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട്ടിലും. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 941 ഗ്രാമപഞ്ചായത്തുകളിലെ 94 എണ്ണം മലപ്പുറത്താണ്. 1778 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് ഇവിടെയുള്ളത്.
വയനാട്ടില്‍ 23 ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 413 വാര്‍ഡുകള്‍ മാത്രമേയുള്ളൂ.
തിരുവനന്തപുരം ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റമില്ല. ഏറ്റവും കൂടുതല്‍ പഞ്ചായത്തുകള്‍ ഇല്ലാതായത് കണ്ണൂര്‍ ജില്ലയിലാണ്. പത്തെണ്ണം. 81 പഞ്ചായത്തുകള്‍ 71ആയി കുറഞ്ഞു.
വാര്‍ഡുകള്‍ 1345ല്‍നിന്ന് 1166 ആയി. കൊല്ലത്ത് രണ്ട് ഗ്രാമപഞ്ചായത്തും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓരോന്നും കോട്ടയം എറണാകുളം, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ ഈരണ്ടും പാലക്കാട്ട് മൂന്നും മലപ്പുറത്ത് ആറും കോഴിക്കോട്ട് അഞ്ചും ഗ്രാമപഞ്ചായത്തുകളാണ് ഇല്ലാതായത്. ഇതിന് ആനുപാതികമായി വാര്‍ഡുകളുടെ എണ്ണവും കുറഞ്ഞു.
മുനിസിപ്പാലിറ്റിയായി മാറിയതും മുനിസിപ്പാലിറ്റികളോടും നഗരസഭകളോടും കൂട്ടിച്ചേര്‍ത്തതുമാണ് ഗ്രാമപഞ്ചായത്തുകള്‍ കുറയാന്‍ കാരണം.
ഇല്ലാതാകുന്ന പഞ്ചായത്തുകള്‍ക്കു പകരം 79 പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപവതക്രിക്കാന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കോടതി റദ്ദാക്കി.
ഗ്രാമപഞ്ചായത്തുകളുടെ എണ്ണം കുറഞ്ഞങ്കിലും ബ്ളോക്കുകള്‍ 152 ആയി തുടരും. ഇതില്‍ 30 ബ്ളോക്കുകളിലാണ് പുന$ക്രമീകരണം വന്നത്.
ഇതിന്‍െറ കരടായി. ഈ മാസം 23 വരെ പരാതികളും നിര്‍ദേശങ്ങളും നല്‍കാനാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.