Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുന:സംഘടനയുമായി...

പുന:സംഘടനയുമായി മുന്നോട്ട് -സുധീരന്‍

text_fields
bookmark_border
പുന:സംഘടനയുമായി മുന്നോട്ട്  -സുധീരന്‍
cancel

ന്യൂഡല്‍ഹി: ഹൈകമാന്‍റുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തനാണെന്നും പുന:സംഘടനയുമായി മുന്നോട്ടുപോവുമെന്നും കെ.പി.സി.സി പ്രസിഡന്‍റ്  വി.എം സുധീരന്‍. കൂടിക്കാഴ്ചയുടേതെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പുന:സംഘടന നീട്ടിവെക്കാന്‍ ഹൈകമാന്‍റ് നിര്‍ദേശിച്ചിട്ടില്ളെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊതുവായ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഹൈകമാന്‍റിനെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുന:സംഘടന പൂര്‍ത്തിയാക്കും.  അതൊരു തുടര്‍പ്രക്രിയയുടെ ഭാഗമാണ്. പുന:സംഘടന പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

രാഹുലുമായി ചര്‍ച്ച ചെയ്ത വിവരങ്ങള്‍ പരസ്യമാക്കില്ല. പുന:സംഘടനയുടെ മുന്നോടിയായി പല സ്ഥലങ്ങളില്‍ നിന്ന് സ്ഥാനമൊഴിഞ്ഞവരെ നിരാശപ്പെടുത്താനാവില്ല. പാര്‍ട്ടിയിലെ പ്രമുഖരെ ഉള്‍പ്പെടുത്തുന്നത് പുതിയ ഊര്‍ജ്ജവും ആവേശവും പകരും.
പുന:സംഘടന സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഒന്നും തന്നെ ഇല്ളെന്നും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story