പതിമൂന്നാം മണിക്കൂറിലല്ല പാര്‍ട്ടി പുന:സംഘടന നടത്തേണ്ടത് -കെ.സി ജോസഫ്
text_fieldsകൊച്ചി: സംസ്ഥാനത്ത് യുഡിഎഫും കോണ്‍ഗ്രസും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പുന: സംഘടനയിലല്ല, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലാണെന്ന് മന്ത്രി കെ.സി ജോസഫ്. തെരഞ്ഞെടുപ്പിന്‍െറ പതിമൂന്നാം മണിക്കുറിലല്ല പുന: സംഘടന നടത്തേണ്ടത്. അനാവശ്യമായ അലോസരം ഗുണകരമാകില്ല. പുന:സംഘടന അനിവാര്യമാണെങ്കിലും അതിന് പറ്റിയ സമയം ഇതല്ളെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തേു.
കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി ജോസഫ്. തെരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് മാറി പോകുന്നത് ഗുണകരമല്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അത് ദുര്‍ബലപ്പെടുത്തും. എല്ലാവരുടെയും അഭിപ്രായം കേട്ട് മുന്നോട്ട് പോകാന്‍ കെ.പി.സി.സി പ്രസിഡന്റ് ബാധ്യസ്ഥനാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. മണ്ഡലം, ബ്ളോക്ക് തലങ്ങളില്‍ വിജയകരമായി പുന:സംഘടന നടപ്പിലാക്കി. അതുപോലെ തന്നെ ഡി.സി.സി അടക്കം പുന:സംഘടനയും നടക്കും. അതില്‍ എല്ലാവരും സഹകരിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.