പി.സി. ജോര്‍ജിനെതിരായ സ്പീക്കറുടെ ഉത്തരവില്‍ ഹൈകോടതി ഇടപെട്ടില്ല
text_fieldsകൊച്ചി: പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ ചീഫ് വിപ് മുഖേന കേരള കോണ്‍ഗ്രസ്-എം നല്‍കിയ പരാതി നിലനില്‍ക്കുമെന്ന നിയമസഭാ സ്പീക്കറുടെ ഉത്തരവില്‍ ഇടപെടാന്‍ ഹൈകോടതി വിസമ്മതിച്ചു. ഹരജിക്കാരന്‍െറ പരാതി ഗൗരവമുള്ളതാണെങ്കിലും സ്പീക്കറുടെ അന്തിമ തീര്‍പ്പുണ്ടായിട്ടില്ളെന്നത് കണക്കിലെടുത്ത് ഇടപെടാനാവില്ളെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പി.സി. ജോര്‍ജ് നല്‍കിയ ഹരജി തള്ളി.
തന്നെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ ഒപ്പ് ഒട്ടിച്ച് ചേര്‍ത്തതാണെന്നും സ്വയം സാക്ഷ്യപ്പെടുത്തിയിട്ടില്ളെന്നുമാണ് ജോര്‍ജിന്‍െറ വാദം. ഇത് ചൂണ്ടിക്കാട്ടിയിട്ടും പരിഗണിക്കാത്ത സ്പീക്കറുടെ ഉത്തരവ് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും അത് റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.
കേരള കോണ്‍ഗ്രസിലെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ച മട്ടിലാണ് പി.സി. ജോര്‍ജിന്‍െറ നിലപാടും അദ്ദേഹത്തിന്‍െറ പെരുമാറ്റവും പ്രവൃത്തികളുമെന്നാണ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയിലുള്ളത്. ഇക്കാര്യം ഉണ്ണിയാടന്‍െറ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. സ്പീക്കര്‍ക്ക് നല്‍കിയ പരാതി സാക്ഷ്യപ്പെടുത്തിയതാണെന്നും നടപടിക്രമം പാലിച്ചാണ് സ്പീക്കറുടെ ഉത്തരവെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അറിയിച്ചു. എല്ലാ പകര്‍പ്പും സാക്ഷ്യപ്പെടുത്തണമെന്ന നിയമമില്ളെന്നും ചെറിയ തെറ്റുകുറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍തന്നെ പരാതി അതിന്‍െറ പേരില്‍ തള്ളിക്കളയാനാവില്ളെന്നും എ.ജി വാദിച്ചു. ഉണ്ണിയാടന്‍െറ പരാതിയില്‍ വ്യാപക കൃത്രിമം നടന്നതായി ജോര്‍ജിനുവേണ്ടി അഡ്വ. കെ. രാംകുമാറും വാദിച്ചു.
ഹരജിക്കാരന്‍ നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ അന്വേഷിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടത്. അന്തിമഘട്ടത്തില്‍ സ്പീക്കര്‍ക്ക് തന്‍െറ മുന്‍ തീരുമാനം മാറ്റാനോ പുന$പരിശോധിക്കാനോ കഴിയും. നിയമസഭയിലെ ഒരു ജനപ്രതിനിധി ഗൗരവമുള്ള ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അക്കാര്യം സ്പീക്കര്‍ അന്വേഷിക്കുമെന്നുതന്നെയാണ് കോടതി വിശ്വസിക്കുന്നത്. എന്നാല്‍, പരാതിയിലെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ല.
യു.ഡി.എഫ് പിന്തുണയോടെ എം.എല്‍.എ ആയ ശേഷം പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നടത്തിയെന്നാരോപിച്ചാണ് ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കൂറുമാറ്റ നിരോധ നിയമം ബാധകമാക്കണമെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയാണ് കേസ് നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയത്.
തെളിവെടുപ്പ് 29ലേക്ക് മാറ്റി
തിരുവനന്തപുരം: കൂറുമാറ്റനിരോധനിയമപ്രകാരം പി.സി. ജോര്‍ജിന്‍െറ നിയമസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ് നേതാവും ഗവ.ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയില്‍ തെളിവെടുക്കുന്നത് ഈമാസം 29ലേക്ക് മാറ്റി. വിശദീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ജോര്‍ജ് വീണ്ടും കത്ത് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ സമയക്രമത്തില്‍ മാറ്റംവരുത്തിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകീട്ട് നാലിനകം ജോര്‍ജ് വിശദീകരണം നല്‍കണം. ഇരുകക്ഷികളില്‍ നിന്നും ചൊവ്വാഴ്ച രാവിലെ സ്പീക്കര്‍ തെളിവെടുക്കും.
പരാതിയുടെ സാധുത അംഗീകരിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ഹൈകോടതിവിധി വന്ന സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ജോര്‍ജ് സ്പീക്കറോട് ആവശ്യപ്പെട്ടത്. ഹരജിയില്‍ കോടതി ഇടപെട്ടില്ളെങ്കിലും തന്‍െറ വാദം ശരിയെന്ന് തെളിഞ്ഞെന്നാണ് ജോര്‍ജിന്‍െറ പക്ഷം. പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്പീക്കര്‍ പരിശോധിച്ച് പോരായ്മകള്‍ വിലയിരുത്തുമെന്ന് കരുതുന്നുവെന്ന കോടതി പരാമര്‍ശം ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പരാതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാതെ നടപടി തുടരാന്‍ കഴിയില്ളെന്ന നിലപാടിലാണ് അദ്ദേഹം.
ഉണ്ണിയാടന്‍െറ പരാതിയില്‍ കൂടുതല്‍ വിശദീകരണമുണ്ടെങ്കില്‍ വെള്ളിയാഴ്ച വൈകീട്ട് നാലിനകം നല്‍കണമെന്നാണ് ജോര്‍ജിനോട് സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇന്നലെ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നടപടികള്‍ നീട്ടാന്‍ സ്പീക്കര്‍ തയാറായത്. ഉണ്ണിയാടന്‍െറ പരാതിയില്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് സ്പീക്കറുടെ തീരുമാനം. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പരാതിയില്‍ തീര്‍പ്പുകല്‍പിക്കാനാണ് സ്പീക്കര്‍ ഒരുങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.