ഗ്രൂപ് നേതാക്കളുടെ ഐക്യത്തിന് നിമിത്തമായതില്‍ സന്തോഷം -സുധീരന്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രൂപ്പുകളായി ഭിന്നിച്ചുനില്‍ക്കുന്ന പാര്‍ട്ടി നേതാക്കളുടെ യോജിപ്പിന് നിമിത്തമായതില്‍ സന്തോഷമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. എം.എസ്. റാവുത്തര്‍ രണ്ടാം വാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു എ, ഐ ഗ്രൂപ് നേതാക്കള്‍ക്കെതിരെ സുധീരന്‍െറ ഒളിയമ്പ്. ഉന്നതരായ പല നേതാക്കളും ശ്രമിച്ചിട്ട് നടക്കാതിരുന്നതാണ് ഈ കാര്യം. ആര് വിചാരിച്ചാലും യോജിപ്പിക്കാന്‍ കഴിയില്ളെന്ന് കരുതിയ ഗ്രൂപ്പുകള്‍ക്ക് യോജിക്കാമെങ്കില്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് കീഴിലെ സംഘടനകള്‍ക്ക് യോജിച്ചുകൂടെന്ന് അദ്ദേഹം ചോദിച്ചു.
വേണമെങ്കില്‍ സാധിക്കും എന്നതിന്‍െറ തെളിവാണ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍. വ്യത്യസ്ത ഗ്രൂപ്പുകളായാണ് പാര്‍ട്ടി പ്രവര്‍ത്തനം എന്നത് നമുക്കറിയാം. വേണമെന്ന് തീരുമാനിച്ചാല്‍ ക്രിയാത്മകമായി ഒന്നിക്കാന്‍ സാധിക്കും. ഭിന്നിച്ചുനില്‍ക്കുന്നതിന് ചില പ്രത്യേക ഗുണങ്ങളുണ്ട്. ചിലപ്പോള്‍ പ്രവര്‍ത്തകര്‍ ഒന്നിക്കാന്‍ തയാറായാല്‍ നേതാക്കള്‍ തയാറാവില്ല. ചില സന്ദര്‍ഭങ്ങളില്‍ നേതാക്കള്‍ തീരുമാനിച്ചാല്‍ അണികള്‍ തയാറാവില്ല. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനിന്നില്ളെങ്കില്‍ നല്ല സ്ഥാനാര്‍ഥികളെ കണ്ടത്തെി വിജയിപ്പിക്കുക ബുദ്ധിമുട്ടാകും. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിക്കാവുന്ന എല്ലാ സാധ്യതകളുമുണ്ട്. അരുവിക്കര നല്‍കുന്ന പാഠമതാണ്. അരുവിക്കരയിലെ ജനങ്ങള്‍ കേരളത്തിലെ പൊതുമനസ്സിന്‍െറ പ്രതീകമായി എന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നു. കെ.എസ്.ഇ.ബിയില്‍ പലതട്ടുകളിലായി നില്‍ക്കുന്ന കോണ്‍ഗ്രസ് സംഘടനകള്‍ ഒന്നിച്ച് റഫറണ്ടത്തെ നേരിടണം. സമര്‍പ്പണ മനോഭാവത്തോടെയുള്ള സേവനങ്ങള്‍ക്ക് ജീവനക്കാര്‍ മാത്രമല്ല, വൈദ്യുതി ബോര്‍ഡ് പോലും എം.എസ്. റാവുത്തറോട് കടപ്പെട്ടിരിക്കുന്നതായും സുധീരന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.