തോട്ടം മേഖലയെ തകര്‍ക്കുന്ന നയം സ്വീകരിക്കില്ല -ഉമ്മന്‍ചാണ്ടി
text_fieldsകോട്ടയം: തോട്ടം മേഖലയെ തകര്‍ക്കുന്ന നയം സര്‍ക്കാര്‍ സ്വീകരിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മൂന്നാറിലെ തോട്ടം തൊഴിലാളി പ്രതിനിധികളുമായി പുതുപ്പള്ളിയിലെ വസതിയില്‍ നടന്ന ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി രണ്ടാംവട്ട ചര്‍ച്ചയില്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്നാറിലെ ‘പെമ്പിളൈ ഒരുമൈ’ സമരം ചെയ്ത സ്ത്രീതൊഴിലാളികളെ പീഡിപ്പിക്കുന്ന രീതിയിലുള്ള എന്തെങ്കിലും നടപടി മാനേജ്മെന്‍റിന്‍െറയോ മറ്റ് തോട്ടം തൊഴിലാളി യൂനിയനുകളുടെയോ ഭാഗത്തുനിന്നുണ്ടായാല്‍ അനുവദിക്കില്ല.
മൂന്നാറില്‍ സമരം നയിച്ച ലിസി, ഇന്ദ്രാണി, രാജേശ്വരി, ഗോമതി, മുനിയമ്മാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 8.45നാണ് മുഖ്യമന്ത്രിയുടെ വീട്ടിലത്തെിയത്. 25മിനിറ്റോളം ചര്‍ച്ച നീണ്ടു. തോട്ടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളി നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൂലിയും ബോണസും സംബന്ധിച്ചാണ് പരാതി. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. പണിമുടക്കിയ തൊഴിലാളികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തുന്നത് തടയണം. പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. 29ലെ ചര്‍ച്ചക്കുശേഷം പ്രശ്നങ്ങള്‍ തീര്‍ന്നില്ളെങ്കില്‍ 3000ത്തോളം തൊഴിലാളികള്‍ ഒറ്റക്കെട്ടായി വീണ്ടും സമരത്തിനിറങ്ങുമെന്നും അവര്‍ അറിയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷും ഒപ്പമുണ്ടായിരുന്നു.
ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന എട്ടു മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയിലും വേതന വര്‍ധന സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇതേതുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സമരത്തില്‍ പങ്കെടുക്കില്ളെന്നും ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും സൂചന നല്‍കിയാണ് തൊഴിലാളികള്‍ മടങ്ങിയത്. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചക്കുശേഷം മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സ്ത്രീ തൊഴിലാളി സംഘം ഞായറാഴ്ച പുതുപ്പള്ളിയിലത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.