കാലിക്കറ്റ് സര്‍വകലാശാല പുതിയ വി.സിയുടെ നിയമനം ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ പുതിയ വൈസ് ചാന്‍സലറുടെ നിയമനം ഹൈകോടതി തടഞ്ഞു. വി.സി നിയമനത്തിനുള്ള വിജ്ഞാപനം ചോദ്യംചെയ്ത് അധ്യാപകര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഒരാഴ്ചത്തേക്ക് നിയമനം തടഞ്ഞത്. നിയമനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
വി.സിയായി നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍വകലാശാലാ തലത്തില്‍ 10 വര്‍ഷത്തില്‍ കുറയാതെ പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്ത പരിചയമോ അല്ളെങ്കില്‍ തത്തുല്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത അക്കാഡമിക്/ ഭരണ പരിചയമോ ഉണ്ടാവണം എന്ന വിജ്ഞാപനത്തിലെ നിബന്ധനയെ ചോദ്യം ചെയ്താണ് ഹരജി നല്‍കിയത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ ഹാജരായി.
പുതിയ വി.സിക്കുള്ള അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ രണ്ടാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.