ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
text_fieldsചെറുവത്തൂര്‍: ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മഞ്ചേശ്വരം സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയയാളുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്.
പൊലീസ് അന്വേഷണത്തിന്‍െറ ഭാഗമായി ഇന്നലെ കസ്റ്റഡിയിലെടുത്ത തൃക്കരിപ്പൂരിലെ യൂസുഫ്, മറ്റ് പത്തോളം പേര്‍ എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. ചെറുവത്തൂര്‍ ഫാര്‍മേഴ്സ് ബാങ്കിന്‍െറ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
26ന് രാവിലെ 11.40ന് കവര്‍ച്ച ചെയ്ത ആഭരണവുമായി ബൈക്കില്‍ കടന്നുകളയുന്ന, പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം ഫാര്‍മേഴ്സ് ബാങ്കിന്‍െറ കാമറയില്‍ പതിഞ്ഞിരുന്നു. ഇയാളെക്കുറിച്ചറിയുന്നവരോ കാണുന്നവരോ അന്വേഷണ ചുമതലയുള്ള കാസര്‍കോട് എസ്.പി, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, നീലേശ്വരം സി.ഐ എന്നിവരുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.