റബര്‍ പ്രതിസന്ധി: കിസാന്‍സഭാ നേതൃത്വത്തില്‍ നവംബര്‍ 25ന് പാര്‍ലമെന്‍റ് ധര്‍ണ
text_fieldsകോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 25ന് അവകാശദിനം ആചരിച്ച് പാര്‍ലമെന്‍റിന് മുന്നില്‍ കര്‍ഷകനേതാക്കളുടെ ധര്‍ണ സംഘടിപ്പിക്കാന്‍ കോട്ടയത്ത് ചേര്‍ന്ന അഖിലേന്ത്യ കിസാന്‍സഭയുടെ ദേശീയ റബര്‍ കര്‍ഷക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ധര്‍ണയോട് അനുബന്ധിച്ച് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവും പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അഖിലേന്ത്യ കിസാന്‍സഭ ആഭിമുഖ്യത്തില്‍ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. റബര്‍ ഉല്‍പാദക രാജ്യങ്ങളിലെ കര്‍ഷകരുടെ അന്താരാഷ്ട്ര സമ്മേളനവും കോഓഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കും. കമ്മിറ്റി നേതൃത്വത്തില്‍ റബര്‍ ഉല്‍പാദക സംസ്ഥാനങ്ങളിലെ പ്രാദേശികതലം വരെയുള്ള കര്‍ഷകരെ സംഘടിപ്പിക്കും.
പാര്‍ലമെന്‍റ് ധര്‍ണക്ക് മുന്നോടിയായി നവംബര്‍ 15 മുതല്‍ 25വരെ അഖിലേന്ത്യാ വ്യാപകമായി വിപുലമായ കാമ്പയിനുകള്‍ സംഘടിപ്പിക്കും. പ്രക്ഷോഭത്തിന്‍െറ വിജയകരമായ നടത്തിപ്പിന് അഖിലേന്ത്യ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് കണ്‍വീനറായി 11അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജിതന്‍ ചൗധരി എം.പിയാണ് (ത്രിപുര) ജോയന്‍റ് കണ്‍വീനര്‍. കെ.വി. രാമകൃഷ്ണന്‍, ജോര്‍ജ് മാത്യു, പ്രഫ. എം.ടി ജോസഫ്, കെ. പ്രകാശന്‍ (കേരളം), ശ്രീമന്ദോ ദേബ്, സന്ദീപ് ദേബ്നാഥ് (ത്രിപുര), ടി. സൈമണ്‍ സൈലാസ്, പി. ഗോപാലകൃഷ്ണന്‍ (തമിഴ്നാട്), ഹരിദാസ് (കര്‍ണാടക) എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു. അക്കാദമിക് വിഭാഗം യോഗത്തില്‍ കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണപ്രസാദ് പ്രവര്‍ത്തനരേഖയും അവകാശപത്രികയും അവതരിപ്പിച്ചു. സന്ദീപ് ദേബ്നാഥ് (ത്രിപുര), പി. ഗോപാലകൃഷ്ണന്‍ (തമിഴ്നാട്), എസ്.എം. ഹരിദാസ് (കര്‍ണാടക), എം. പ്രകാശന്‍ (കേരളം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.