സ്ത്രീകളുടെ ക്ഷേത്ര പ്രവേശം: ഹിന്ദു മതത്തിൽ ആൺ, െപൺ വ്യത്യാസമില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഹിന്ദു മതത്തിൽ ആൺ ഹിന്ദു, പെൺ ഹിന്ദു എന്നിങ്ങനെ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി. ഹിന്ദു എന്നാൽ ഹിന്ദു മാത്രമാണെന്നും കോടതി പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു. കോടതികഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നത്. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ വിവേചനം പാടില്ല. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണ്. ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനങ്ങളാണെന്നും ആചാരങ്ങളെ സംബന്ധിച്ച ശരി തെറ്റുകളിലേക്ക് കടക്കുന്നില്ലെന്നും ലിംഗവിവേചനമാണ് പ്രശ്നത്തെ ഗൗരവമാക്കുന്നതെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.