ആർത്തവമണോ സ്ത്രീ ശുദ്ധിയുടെ അളവുകോലെന്ന് സൂപ്രീംകോടതി
text_fieldsന്യൂഡൽഹി: ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കരുതെന്നും ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ അളവുകോലെന്നും സുപ്രീംകോടതി. പുരുഷൻമാരുടെ വ്രതശുദ്ധി അളക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. ലിംഗ വിവേചനം ഇല്ലെങ്കില്‍ മാത്രമെ ആചാരങ്ങള്‍ അംഗീകരിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വ്രതം എടുക്കാത്ത പുരുഷന്മാര്‍ക്ക് പതിനെട്ടാം പടിക്ക് പകരം മറ്റൊരു വഴിയിലൂടെ സന്നിധാനത്തെത്താന്‍ അനുമതി നല്‍കുന്നതു പോലെ സ്ത്രീകളേയും പ്രവേശിപ്പിച്ചുകൂടെയെന്നും ചോദിച്ചു.
അതേസമയം, ഹിന്ദു ക്ഷേത്രത്തിൽ മാത്രമല്ല, ചില മുസ്ലിം പള്ളികളിലും കൃസ്ത്യൻ ചർച്ചുകളിലും സത്രീകൾക്ക് വിലക്കുണ്ടെന്ന് ദേവസ്വം കോടതിയെ അറിയിച്ചു. ഈ നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചതാണ്. ശബരിമലയില്‍ മാത്രമാണ് നിയന്ത്രണം. മറ്റ് ആയിരക്കണക്കണിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി.
ശബരിമലയിലേക്ക് വരുമ്പോള്‍ സ്ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍റെ വാദത്തിന് അത്തരത്തില്‍ വന്യമൃഗങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ ആക്രമിക്കട്ടെ അവര്‍ ആരാധനക്കായി വരുന്നതല്ലേ എന്നായിരുന്നു കോടതിയുടെ പരിഹാസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.