ജലീലിെൻറ സൗദി സന്ദർശനം; കേന്ദ്ര നടപടി ദുരൂഹം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്‍െറ സൗദി സന്ദര്‍ശനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ദുരൂഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദിയില്‍ വിവിധ കമ്പനികളില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കഴിയുന്നവരില്‍ നല്ളൊരു ശതമാനവും മലയാളികളാണ്. അതുകൊണ്ടാണ് അവിടെ പോയി കാര്യങ്ങള്‍ തിരക്കാനും മനസ്സിലാക്കാനും നിയമനടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും ഒരു മന്ത്രി പോകണമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിര്‍ഭാഗ്യകരമായ നിലപാടാണ് കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായത്. എന്തുകൊണ്ടാണിതെന്ന് മനസ്സിലാകുന്നില്ല. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയില്ല. സൗദി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മതിയായ നടപടി സ്വീകരിച്ചില്ളെന്ന പരാതി സംസ്ഥാന സര്‍ക്കാറിനില്ല. അങ്ങനെയുള്ളപ്പോള്‍ കേന്ദ്രമന്ത്രി പോയ ശേഷം സംസ്ഥാന മന്ത്രി പോകുന്നതിനെ എന്തിന് തടഞ്ഞെന്ന് അറിയില്ല.
ദുബൈ എയര്‍പോര്‍ട്ടിലുണ്ടായ ദുരന്തത്തില്‍നിന്ന് മലയാളികളെയടക്കം രക്ഷിക്കാനും സംരക്ഷിക്കാനും ദുബൈ സര്‍ക്കാറും അധികൃതരും കാണിച്ച മനസ്സിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവഹാനി സംഭവിച്ച സഹോദരന്‍െറ കുടുംബത്തോട് സംസ്ഥാന സര്‍ക്കാറിന്‍െറ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.