ജാതീയമായ വേർതിരിവും അന്ധവിശ്വാസങ്ങളും പടരുകയാണെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജാതീയമായ വേർതിരിവും അന്ധവിശ്വാസങ്ങളും പടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയമായ വേർതിരിവും അന്ധവിശ്വാസങ്ങളും പടരുകയാണ്. ഇതിനെതിരെ നവോത്ഥാന മൂല്യം ഉയർത്തിയുള്ള നീക്കമാണ് നടത്തേണ്ടതെന്നും വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികൾ വർഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മന്ത്രിമാർ പതാക ഉയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. കൊച്ചിയിൽ മന്ത്രി ഇ.പി ജയരാജനാണ് പതാക ഉയർത്തിയത്. കോഴിക്കോട്ട് മന്ത്രി ടി.പി രാമകൃഷ്ണനും കാസർകോട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പതാക ഉയർത്തിയപ്പോൾ കണ്ണൂരിൽ നടന്ന സ്വതന്ത്ര്യദിന ചടങ്ങിൽ മന്ത്രി കെ.കെ ശൈലജ പതാക ഉയർത്തി. ഇടുക്കിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വയനാട് കൽപ്പറ്റയിൽ എ.കെ ശശീന്ദ്രനും മലപ്പുറത്ത് എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ.ടി ജലീലും പതാക ഉയർത്തി. പത്തനം തിട്ടയിൽ ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസും തൃശൂരിൽ മന്ത്രി എ.സി മൊയ്തീനും കോട്ടയത്ത് മന്ത്രി കെ. രാജുവും കൊല്ലത്ത് ജെ. മെഴ്സിക്കുട്ടിയമ്മയും ആലപ്പുഴയിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ദേശീയ പതാക ഉയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.