ഋഷിരാജ് സിങ്ങിെൻറ പ്രസ്താവന അരോചകം –ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: പെൺകുട്ടിയെ 14 സെക്കൻറ് നോക്കിയാൽ കേസെടുക്കാമെന്ന ഋഷിരാഷ് സിങ്ങിെൻറ പ്രസ്താവന ജനങ്ങൾക്ക് അരോചകമായി തോന്നുമെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സിങിെൻറ നിലപാട് നിയമപരമല്ലെങ്കിൽ തിരുത്താൻ നടപടിയെടുക്കുമെന്നും ഇ.പി ജയരാജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ സി.എ വിദ്യാർഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്കാരികോത്സവ പരിപാടിയിലാണ് ഋഷിരാഷ് സിങ് വിവാദ പ്രസ്താവന നടത്തിയത്. ആത്മരക്ഷക്ക് കളരിപ്പയറ്റ് പോലുള്ള ആയോധനകലകളും പെണ്‍കുട്ടികള്‍ ശീലിക്കുകയും ഇത് പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കുകയും ചെയ്യണം. ആത്മരക്ഷക്കുള്ള എല്ലാ തന്ത്രങ്ങളും പഠിച്ച ശേഷമായിരിക്കണം എന്‍ജിനീയറിങ് അടക്കമുള്ള ബിരുദങ്ങള്‍ വേണ്ടത്. സ്ത്രീകള്‍തന്നെ വിചാരിച്ചാലേ അവര്‍ക്ക് ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന കാലമുണ്ടാവുമെന്നും ഒരാള്‍ 14 സെക്കന്‍ഡിലധികം ഒരു സ്ത്രീയെ നോക്കുകയാണെങ്കില്‍ സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ കേസെടുക്കാന്‍ നിയമമുണ്ടെന്നുമാണ് ഋഷിരാഷ് സിങ് പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.