മനോരോഗിയായ ഭാര്യ ഭര്‍ത്താവിനെ ഉറക്കത്തില്‍ വെട്ടിക്കൊന്നു
text_fieldsആലക്കോട്(കണ്ണൂര്‍): ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ആലക്കോട് ഒറ്റക്കണ്ടി റോഡില്‍ ജയഗിരിയില്‍ താമസിക്കുന്ന വാളിപ്ളാക്കല്‍ ശശി(53) ആണ് കൊല്ലപ്പെട്ടത്. ആലക്കോട് ടൗണിലെ തിയേറ്റര്‍ കോപ്ളംക്സിലെ അപ്പൂസ് ഹെയര്‍ ഡ്രസ്സേഴ്സ് എന്ന സ്ഥാപനത്തിനുടമായിരുന്നു. ഇയാളുടെ ഭാര്യ രമയാണ് വീട്ടിലുണ്ടായിരുന്ന കോടാലി കൊണ്ട് വ്യാഴാഴ്ച പുലര്‍ച്ചെ വെട്ടിയത്. ഇവര്‍ മനോരോഗത്തിന് ചകില്‍സയില്‍ ആയിരുന്നൂവെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു. തലേദിവസം രാത്രി വീട്ടില്‍ ബഹളം ഒന്നും ഉണ്ടായില്ളെന്ന് അയല്‍വാസികള്‍ പറഞ്ഞു. ശശിയും ഭാര്യ രമയും പ്രായമായ ഒരു ബന്ധുവും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. രാത്രി 8.30 വരെ ആലക്കോട് ടൗണില്‍ ശശിയുടെ ബാര്‍ബര്‍ ഷാപ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്മക്കളുണ്ട്. ഇരുവരും വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലാണ് താമസിക്കുന്നത്.
കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. തൊട്ടടുത്ത് വെട്ടാന്‍ ഉപയോഗിച്ച കോടാലി കിടപ്പുണ്ടായിരുന്നു. രമയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കണ്ണൂരില്‍ നിന്ന് ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ്,ഡോഗ് സ്ക്വാഡ് എന്നീ സംഘങ്ങള്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ആലക്കോട് എസ്.പി ടി.വി അശോകന്്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആലക്കോട് പരേതരായ ശങ്കര നാരായണന്- പാറുക്കുട്ടി ദമ്പതികളുടെ മകനാണ് ശശി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.