ജയരാജനെ അര്‍ധരാത്രി മാറ്റിയത് കാടത്തമെന്ന് എം.വി. ജയരാജന്‍
text_fieldsകൊച്ചി: സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് അര്‍ധരാത്രി മാറ്റിയത് കാടത്തവും മനുഷ്യത്വ രഹിതവുമായ നടപടിയാണെന്നും ബി.ജെ.പിയോട് പൊരുത്തപ്പെട്ടുള്ള കോണ്‍ഗ്രസ് സമീപനത്തിന്‍െറ ഭാഗമായുള്ള നടപടിയില്‍ ദുരൂഹതയുണ്ടെന്നും സി.പി.എം നേതാവ് എം.വി. ജയരാജന്‍ പ്രസ്താവിച്ചു. ആംബുലന്‍സിന്‍െറ സുരക്ഷിതത്വം പരിഗണിക്കാതെ അയച്ചതാണ് വഴിമധ്യേ അപകടമുണ്ടാകാന്‍ കാരണം. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടന്‍്റ് ഇതിന് ഉത്തരവാദിയാണ്. ചട്ടം ലംഘിച്ചുള്ള നടപടിയെക്കുറിച്ചും ആംബുലന്‍സ് അപകടത്തിലാകാന്‍ ഇടവന്ന സാഹചര്യത്തെകുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.
നാലുതവണ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനായ വ്യക്തിയാണ് പി. ജയരാജന്‍. ചികിത്സയിലിരിക്കുന്ന ആശുപത്രിയില്‍ തന്നെ വിദഗ്ധ ചികിത്സ നല്‍കണമെന്ന ആവശ്യം ജയില്‍ സൂപ്രണ്ടന്‍്റ് അശോകന്‍ നിഷേധിച്ചു. സൂപ്രണ്ടന്‍്റിന്‍െറ നടപടി ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. മനുഷ്യത്വ രഹിതമായാണ് ജയരാജനോട് പെരുമാറിയത്. ഷര്‍ട്ട് പോലും സ്വയം ധരിക്കാന്‍ കഴിയാത്ത ആളാണ് അദ്ദേഹം. സാധാരണ വടക്കന്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചികിത്സക്ക് പോകുന്നവര്‍ ട്രെയിനെയാണ് ആശ്രയിക്കാറ്. അതിനുപകരം 11 മണിക്കൂറോളം യാത്ര വേണ്ടിടത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയതുവഴി ജയരാജന് രാത്രി ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മുന്‍ എം.എല്‍.എ എന്ന പരിഗണനയും സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയില്ല.
ജയരാജന് വിദഗ്ധ ചികിത്സ വേണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് 20നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, 23ന് അര്‍ധരാത്രിയാണ് മാറ്റിയത്. ഇതിന് പൊലീസ് എസ്കോര്‍ട്ടും നല്‍കിയില്ല. ബുധനാഴ്ച രാവിലെയാണ് പൊലീസ് എസ്കോര്‍ട്ട് നല്‍കാന്‍ തീരുമാനമുണ്ടായത്. ബി.ജെ.പിയെ പ്രീണിപ്പിക്കാനുള്ള സമീപനത്തിന്‍െറ ഭാഗമാണിതെല്ലാം- എം.വി. ജയരാജന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.