ഇ-മെയില്‍ സന്ദേശം; തടിയന്‍റവിട നസീറിനെതിരെ പുതിയ കേസ്
text_fieldsകൊച്ചി: തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ഇ-മെയില്‍ അയച്ചതിന് തടിയന്‍റവിട നസീറിനെതിരെ പുതിയ കേസ്. നസീറിനെ കൂടാതെ ഷഹ്‌നാസും മറ്റൊരാള്‍ക്കുമെതിരെയാണ് കേസെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നോര്‍ത് അസി. കമീഷണര്‍ സുരേഷ് കുമാര്‍ പറഞ്ഞു. ഇ-മെയില്‍ അയച്ചതുമായി ബന്ധപ്പെട്ടാണ് കേസെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇവര്‍ അയച്ച ഇ-മെയിലില്‍ രഹസ്യ കോഡായിരുന്നെന്നും ഉള്ളടക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. തീവ്രവാദ ഓപറേഷന് ഫണ്ട് തേടുകയായിരുന്നു ഇ-മെയിലിലൂടെ ലക്ഷ്യമിട്ടത്. വിദേശ തീവ്രവാദ ബന്ധം ആരോപിച്ചാണ് കേസ്. ഷഹ്‌നാസ് വഴി നസീര്‍ പലപ്പോഴായി വിദേശത്തുള്ളവര്‍ക്ക് ഇ-മെയില്‍ അയച്ചതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
ബംഗളൂരു സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ് നസീര്‍. കോടതിയില്‍ എത്തിക്കുന്നതിനിടെ നസീറിന് കത്തുകള്‍ കൈമാറിയിരുന്നത് ഷഹ്‌നാസായിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഈ യുവാവ് എറണാകുളം നോര്‍ത്തില്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് ഷഹ്‌നാസിന്റെ മൊബൈല്‍ ഫോണും മെയിലും സൈബര്‍ സെല്‍ പരിശോധിച്ചു വരുകയായിരുന്നു. കേസ് എന്‍.ഐ.എക്ക് കൈമാറാനും സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.