പ്രതിഷേധ സമരത്തിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന് ജാമ്യം
text_fieldsകോഴിക്കോട്: സവര്‍ണ ഫാഷിസത്തിനെതിരെ മാനാഞ്ചിറയില്‍ നടന്ന ചുംബനത്തെരുവ് പരിപാടിക്കിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ തേജസ് ലേഖകന്‍ പി. അനീബിന് കോടതി ജാമ്യം അനുവദിച്ചു. ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജയില്‍ മോചിതനായ അനീബിനെ ഗവ.ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ആള്‍ ജാമ്യമാണ് അനുവദിച്ചത്. രണ്ട് മാസം എല്ലാ ഞായറാഴ്ചയും ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 332, 341 വകുപ്പുകള്‍ പ്രകാരവും അടിപിടിക്ക് 160 എ പ്രകാരവുമാണ് കേസ്. വാര്‍ത്താ ശേഖരണത്തിനിടെ ഡിസംബര്‍ ഒന്നിന് രാവിലെ 10നാണ് അനീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
അഞ്ചരയോടെ കോഴിക്കോട് ജില്ലാ ജയിലില്‍നിന്ന് പുറത്തിറങ്ങിയ അനീബിനെ നീര്‍ക്കെട്ടും വേദനയുമുള്ളതിനാല്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേഷനില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അനീബിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ കെ.പി. രാജഗോപാല്‍ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.