ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചനിലയില്‍
text_fieldsവടകര: പുതിയ ബസ്സ്റ്റാന്‍ഡ് എടോടി റോഡില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ മുന്‍ഭാഗത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെി. തിരുവനന്തപുരം പോത്തന്‍കോട്ട് തച്ചപ്പള്ളി രാധികാ ഭവനില്‍ കൃഷ്ണ കുമാറിന്‍െറ (31) മൃതദേഹമാണ് കണ്ടത്തെിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് പ്രഭാത സവാരിക്കിറങ്ങിയവരാണ് രക്തം വാര്‍ന്നൊലിച്ച നിലയില്‍ മൃതദേഹം കണ്ടത്തെിയത്. കെട്ടിടത്തിന്‍െറ മുകളില്‍നിന്ന് വീണു മരിച്ചതാകാമെന്ന് കരുതുന്നു. എന്നാല്‍, കയ്യാങ്കളിക്കിടെ കെട്ടിടത്തിനു മുകളില്‍നിന്ന് തെറിച്ചുവീണതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ താല്‍ക്കാലികമായി പ്യൂണ്‍ തസ്തികയില്‍ ജോലിചെയ്തതിന്‍െറ സര്‍ട്ടിഫിക്കറ്റ് കോപ്പിയും മൂന്ന് മൊബൈല്‍ ഫോണുകളും കെട്ടിടത്തിന്‍െറ ടെറസില്‍നിന്ന് കണ്ടെടുത്തു. ഇവിടെ പ്രവര്‍ത്തിക്കുന്ന എക്സല്‍ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.15 വരെ കെട്ടിടത്തിന്‍െറ മുകളിലേക്കുള്ള ഗേറ്റ് അടഞ്ഞുകിടക്കുന്നതായി കാണാം. 3.26ന് ഇവിടെയത്തെിയ കൃഷ്ണകുമാര്‍ മരപ്പട്ടിയെക്കണ്ട് ഓടുന്നതും ഗേറ്റ് തുറന്ന് കെട്ടിടത്തിലേക്ക് കയറിപ്പോകുന്നതും വ്യക്തമാണ്. കോളജിന്‍െറ മുന്‍ വശത്തും രക്തം കാണുന്നുണ്ട്. വടകര ജില്ലാ ആശുപത്രിയിലത്തെിച്ച മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി കൃഷ്ണകുമാറിനെ ടൗണില്‍ കാണുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വടകര സി.ഐ പി.എം. മനോജ്, എസ്.ഐ പി.എസ്. ഹരീഷ്, സയന്റിഫിക് അസിസ്റ്റന്റ് രമ്യ എന്നിവരും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.