മോഹിനിയാട്ട വേദിയില്‍ നൃത്താധ്യാപകരുടെ ‘ചവിട്ടുനാടകം’
text_fields
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ട വേദിയില്‍ വിധികര്‍ത്താക്കളെ നൃത്താധ്യാപകര്‍ ഉപരോധിച്ചു. പ്രതിഷേധക്കാര്‍ വിധികര്‍ത്താവിന്‍െറ ഫയല്‍ വലിച്ചെറിഞ്ഞതോടെ മത്സരമാരംഭിക്കാന്‍ രണ്ടരമണിക്കൂറോളം വൈകി. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി ഹാളിന്‍െറ ഒരുഭാഗത്തെ വാതിലുകള്‍ അടച്ചിട്ടാണ് പൊലീസ് മത്സരത്തിന് അവസരമൊരുക്കിയത്.
ബുധനാഴ്ച ഉച്ചക്ക് മൂന്നോടെ വി.ജെ.ടി ഹാളിലാണ് സംഭവം. കഴിഞ്ഞദിവസം ഒന്നാംവേദിയില്‍ നടന്ന മോഹിനിയാട്ട മത്സരത്തില്‍ പ്രതിഷേധമുയര്‍ത്തിയവര്‍ തന്നെയാണ് ഇവിടെയുമത്തെിയത്. ഗ്രീന്‍റൂമില്‍ കയറി മത്സരാര്‍ഥികളെക്കണ്ട് വിധിനിര്‍ണയത്തില്‍ ക്രമക്കേടുണ്ടെന്നും പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആരും ഒപ്പംകൂടിയില്ല. അതോടെ ഇവര്‍ വേദിക്ക് മുന്നിലത്തെി. വിധികര്‍ത്താക്കളുടെ പേരും യോഗ്യതയും അനൗണ്‍സ് ചെയ്തപ്പോള്‍ കൂക്കിവിളിച്ചു.
പിന്നെ, വിധികര്‍ത്താവായ കലാമണ്ഡലം ഷീല ബി. നമ്പ്യാരെ മാറ്റാതെ മത്സരമാരംഭിക്കാന്‍ അനുവദിക്കില്ളെന്നായി. ഇതിനിടെ ഇവരുടെ ഫയല്‍ വലിച്ചെറിഞ്ഞ് എഴുന്നേറ്റുപോകാന്‍ ആക്രോശിച്ചു. പൊലീസത്തെി വിധികര്‍ത്താവിന് സംരക്ഷണം നല്‍കിയിട്ടും ബഹളമടങ്ങിയില്ല. പ്രശ്നം നീണ്ടതോടെ രക്ഷിതാക്കളും ബഹളംവെച്ചു. പൊലീസ് പലവട്ടം ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ പിന്മാറിയില്ല. ഇതിനിടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി. ശിവന്‍കുട്ടി എം.എല്‍.എ സ്ഥലത്തത്തെി. ജഡ്ജിയെ മാറ്റാനാവില്ളെന്ന് അദ്ദേഹം അറിയിച്ചതോടെ വീണ്ടും ബഹളമായി. മത്സരിക്കുന്ന എല്ലാവര്‍ക്കും ‘എ’ ഗ്രേഡ് നല്‍കിയാല്‍ പ്രതിഷേധമവസാനിപ്പിക്കാമെന്നായി നൃത്താധ്യാപകര്‍. സദസ്സില്‍ നിന്നുതന്നെ ഇതിനെതിരെ എതിര്‍സ്വരം ഉയര്‍ന്നു. തുടര്‍ന്ന് കന്‍േറാണ്‍മെന്‍റ് എ.സി ഇടപെട്ട് നൃത്താധ്യാപകരെ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.
പുറത്ത് ബഹളം തുടരുന്നതിനിടെ ഡി.പി.ഐ എം.എസ്. ജയ സ്ഥലത്തത്തെി. കൃത്യമായ പരിശോധനക്കുശേഷം യോഗ്യരായവരെ മാത്രമേ വിധികര്‍ത്താക്കളുടെ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നും, വ്യക്തി വൈരാഗ്യം തീര്‍ക്കാര്‍ ഇത്തരം വേദികളെ ഉപയോഗിക്കരുതെന്നും അവര്‍ പറഞ്ഞു. ആരോപണങ്ങള്‍ ശരിയല്ളെന്നും കണ്ണൂര്‍ ജില്ലാ കലോത്സവത്തിലെ വിധികര്‍ത്താക്കളിലൊരാള്‍ ജഡ്ജിങ് പാനലിലുണ്ടായിരുന്നൂവെന്ന പരാതി പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.