സർക്കാരിനെ അട്ടിമറിക്കാൻ നിഗൂഢ താൽപര്യക്കാർ ശ്രമിക്കുന്നു -ചെന്നിത്തല
text_fieldsആലപ്പുഴ: യു.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ നിഗൂഢ താൽപര്യക്കാർ പ്രവർത്തിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാരിനെ തകർക്കാൻ ആർക്കും സാധിക്കില്ല. ഒരു വ്യക്തി ഹരജി നൽകുകയും കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ചെയ്താൽ എങ്ങനെ നാട് ഭരിക്കാൻ സാധിക്കുമെന്ന് ചെന്നിത്തല ചോദിച്ചു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ഇടുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജിലൻസ് വകുപ്പിന് ബന്ധമില്ലാത്തതിനാൽ വിജിലൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകില്ല. രാജ്യത്തെ നിയമം അടിസ്ഥാനമാക്കിയേ കോടതിക്കും സർക്കാരിനും പ്രവർത്തിക്കാൻ സാധിക്കൂ. എന്നാൽ, കോടതി നടപടിയെ വിമർശിക്കുന്നില്ല. സംസ്ഥാനത്ത് സംഘർഷങ്ങൾ ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ആലപ്പുഴയിലെ പൊതുപരിപാടികൾ റദ്ദാക്കിയ രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.