ഏക സിവില്‍കോഡ്: മതേതരത്വവും അഖണ്ഢതയും തകര്‍ക്കും -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഏകീകൃത വ്യക്തി നിയമം വീണ്ടും പൊടി തട്ടിയെടുക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്‍റെ നീക്കം ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം തകര്‍ക്കാനേ ഉപകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതു ജനങ്ങളെ രണ്ടു തട്ടിലാക്കാനേ സഹായിക്കൂവെന്നും ചെന്നിത്തല വ്യക്തമാക്കി.
ഏക സിവിൽകോഡ് നടപ്പിലാക്കുന്നത്ത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയമ കമീഷനോട് സര്‍ക്കാര്‍ ആവിശ്യപ്പെട്ടിരിക്കുകയാണ്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നില്‍ ഇത് രാജ്യത്ത് സൃഷ്ടിക്കാന്‍ പോകുന്ന കോളിളക്കം ചെറുതായിരിക്കില്ലന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിൽ വന്നപ്പോഴൊല്ലാം ഏക സിവില്‍കോഡ് നടപ്പിലാക്കുക, അയോധ്യ ക്ഷേത്ര നിര്‍മാണം, കാശ്മീരിലെ പ്രത്യേക പദവി എടുത്തുകളയൽ എന്നീ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്
വിവാഹം, മരണം, സ്വത്തവകാശം എന്നിവ സംബന്ധിച്ച് ഇസ്ലാംമത വിശ്വാസികള്‍ പിന്തുടരുന്ന പ്രത്യേക വ്യക്തി നിയമമുണ്ട്. അതില്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല ഇന്ത്യയുടെ നിലനില്‍പ്പ് തെന്നെ മതേതരത്വത്തിലാണ്. ഇത് തകര്‍ക്കാനുള്ള ഏത് നീക്കവും ഇന്ത്യയെ തകര്‍ക്കാനെ സഹായിക്കു.
നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വലിയ തോതിലുള്ള പ്രത്യഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.