ഭിന്നലിംഗക്കാർക്ക് പരിഗണന; സ്ത്രീക്ഷേമത്തിന് പ്രത്യേക വകുപ്പ്
text_fieldsതിരുവനന്തപുരം: 60 കഴിഞ്ഞ ഭിന്നലിംഗക്കാർക്ക് പെൻഷൻ അനുവദിച്ചുകൊണ്ട് ഈ സർക്കാർ പുതിയൊരു കീഴ്വഴക്കത്തിന് തുടക്കം കുറിക്കുകയാണ്. ട്രാൻസ്ജെൻഡേഴ്സിന്‍റെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന പ്രഖ്യാപനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കൂടാതെ ഭിന്നലിംഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായം അനുവദിക്കും.
സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു. ഇനി മുതല്‍ ബജറ്റിന്‍റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി നീക്കി വെക്കും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ത്രീ സൗഹൃദ ടോയ് ലറ്റ് സ്ഥാപിക്കും. സ്കൂളുകളിൽ ഗേൾസ് ഫ്രണ്ട്‌ലി ശുചിമുറികൾ ഉറപ്പാക്കും. മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ ഫ്രഷ്അപ് സെന്‍ററുകൾ തുടങ്ങും. കുടുംബശ്രീക്കാവും ഇതിന്‍റെ മേല്‍നോട്ടം. ജൻഡർ പാർക്കുകൾ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. ബജറ്റ് രേഖകൾക്കൊപ്പം ജെൻഡർ ഓഡിറ്റ് റിപ്പോർട്ടും ഹാജരാക്കും. നിർഭയ ഷോർട്ട് സ്റ്റേ ഹോമുകൾക്ക് 12.5 കോടി രൂപ വകയിരുത്തി.
കുടുംബശ്രീയുടെ പുനരുദ്ധാരണം നടപ്പാക്കും. കുടുംബശ്രീക്കായി 200 കോടി രൂപ വകയിരുത്തി. നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും. തിനായി 50 കോടി രൂപ വകയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.