മാനഭംഗ പ്രചാരണം: ആശുപത്രിയുടെ പരാതിയിൽ കേസെടുത്തു
text_fieldsകൊച്ചി: നഴ്സ് മാനഭംഗത്തിന് ഇരയായെന്ന ആരോപണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി കാണിച്ച് അമൃത ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫിസർ പ്രതാപൻ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ കേസെടുത്തു.
അതേസമയം, പ്രചരിക്കുന്ന വാർത്തയിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആർ.എം.പി നേതാവ് കെ.കെ രമ ഡി.ജി.പി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. കുറച്ച് ദിവസമായി ഇതുസംബന്ധിച്ച വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു വരികയാണ്.
എറണാകുളത്തെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പുതുതായി ജോലിക്കുചേർന്ന നഴ്സ് ഡ്യൂട്ടിക്ക് എത്തുന്നതിനായി ആശുപത്രിക്കടുത്ത റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ മാനഭംഗത്തിന് ഇരയായെന്നും തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു പ്രചാരണം. എന്നാൽ, മാനഭംഗത്തിന് ഇരയായതായി പറയുന്ന പെൺകുട്ടിയുടെയോ വീട്ടുകാരുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.