യു.ഡി.എഫ് സര്‍ക്കാറിന്‍റെ ഉത്തരവുകൾ ചട്ടവിരുദ്ധമെന്ന് കണ്ടെത്തല്‍
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍റെ അവസാന കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളിൽ ഭൂരിപക്ഷവും ചട്ടവിരുദ്ധമാണെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍. റവന്യൂ വകുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി കണ്ടെത്തി. റവന്യൂ വകുപ്പ് പുറത്തിറക്കിയ 127 ഉത്തരവുകളിൽ ഭൂരിപക്ഷവും ചട്ടവിരുദ്ധമാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
മെത്രാന്‍ കായല്‍, ഹോപ് പ്ലാന്‍റേഷന്‍, ചെമ്പ് ഭൂമി ഇടപാട്, കടമക്കുടി നിലംനികത്തല്‍ തുടങ്ങിയ ഉത്തരവുകളിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർനടപടികൾ മന്ത്രിസഭാ യോഗം തീരുമാനിക്കും.
2015 ജനവരി ഒന്ന് മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ ഉത്തരവുകൾ പുനഃപരിശോധിക്കാൻ പുതിയതായി അധികാരമേറ്റ പിണറായി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.