പിണറായി വിജയൻ നരേന്ദ്രമോദിക്ക് പഠിക്കുന്നു – ചെന്നിത്തല
text_fieldsകോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് ഈ മാറ്റം. ഭരണം പൂർണമായി തന്നിൽ ഒതുക്കി നിർത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സംബന്ധിച്ചു മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങളെ യഥാസമയം അറിയിക്കുന്നില്ല. മാധ്യമങ്ങളെ അകറ്റി നിർത്തുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ മീറ്റ് ദി പ്രസ്സിൽ ചെന്നിത്തല പറഞ്ഞു
മദ്യനയം ഉദാരവത്കരിച്ചു കേരളത്തെ മദ്യാലയം ആക്കുന്നതിെൻറ സൂചന ഗവർണറുടെ നയപ്രഖ്യാപനത്തിലുണ്ട്. യു.ഡി.എഫിെൻറ മദ്യനയം പൊതുവിൽ സ്വീകരിക്കപ്പെട്ടതാണ്. പൊതു സമൂഹത്തിെൻറ വികാരം കണക്കിലെടുക്കാതെയാണ് അപകടകരമായ തീരുമാനത്തിലേക്ക് സർക്കാർ പോകുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിെൻറ താൽപര്യം സംരക്ഷിക്കുന്ന നിലപാടാണ് പിണറായിയുടേത്. നിയമസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനം പുതിയ ഡാം വേണമെന്നാണ്. കേരളത്തിെൻറ താല്പര്യം സംരക്ഷിക്കാൻ മുഖ്യമന്ത്രി മുന്നോട്ടു വരണം.
ജിഷ വധകേസിൽ വാർത്ത കൊടുത്തതിനു മാധ്യമങ്ങൾക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടു പ്രസ്സ് കൗൺസിലിനെ സമീപിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി അനുചിതമാണ്. കേസിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ പൊലീസിന് കഴിയില്ലെങ്കിലും പറയാൻ പറ്റുന്ന കാര്യങ്ങൾ പറയണം . നേരത്തെ നടത്തിയ അന്വേഷണത്തിെൻറ തുടർച്ചയായ അന്വേഷണമാണ് കേസിൽ നടന്നത്. മുൻ അന്വേഷണ സംഘത്തിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.