വി.എസിൻെറ പദവിയിൽ തീരുമാനമായില്ല
text_fieldsതിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻെറ പദവി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല. വി.എസിന് ഭരണ പരിഷ്കരണ കമീഷൻ പദവി നൽകുന്നതിനുള്ള സാധ്യത സംബന്ധിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറിയെ നിയോഗിച്ചു. ഭരണ പരിഷ്കരണ കമീഷന്‍ ചെയര്‍മാനായി നിയമിക്കുന്ന സാഹചര്യത്തില്‍, എം.എല്‍.എ പദവി വഹിക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങളും പരിഗണിച്ചാണ് നിയമനം നടക്കുക. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
ഭരണ പരിഷ്കരണ കമീഷന്‍ ചെയര്‍മാനായി വി.എസിനെ നിയമിക്കാന്‍ സി.പി.എമ്മിലും എല്‍.ഡി.എഫിലും ധാരണയായിരുന്നു. സി.പി.എം നേതൃത്വം ചൊവ്വാഴ്ച സി.പി.ഐ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. വി.എസും അനുകൂലമായി പ്രതികരിച്ചു. കേന്ദ്ര നേതൃത്വത്തിന്‍െറ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അതേസമയം സി.പി.എം സംസ്ഥാന ഘടകത്തില്‍ ഉചിതമായ പദവി വേണമെന്ന വി.എസിന്‍െറ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയതായാണ് സൂചന.
ആലങ്കാരിക പദവിയല്ല, സി.പി.എം സംസ്ഥാന ഘടകത്തില്‍ ഉചിതമായ പദവി വേണമെന്നാണ് വി.എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ രൂപവത്കരിച്ച പി.ബി കമീഷന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ സാങ്കേതിക തടസ്സമുണ്ടെന്ന വാദമാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ച വി.എസുമായി കൂടിയാലോചന നടത്തിയിരുന്നു. ചൊവ്വാഴ്ച ഇവിടെ എത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി രാത്രി വി.എസ് ചര്‍ച്ച നടത്തി. പി.ബി കമീഷന്‍ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ഉടന്‍ പൂര്‍ത്തീകരിക്കാമെന്ന ഉറപ്പാണ് വി.എസിന് ലഭിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.