കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ വടക്കാഞ്ചരേിയില്‍ പ്രകടനം
text_fieldsതൃശൂര്‍: വടക്കാഞ്ചരേിയില്‍ കെ.പി.എ.സി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഇടത് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. രാഷ്ട്രീയ പ്രവര്‍ത്തകരെ തഴഞ്ഞ് സിനിമാ മേഖലയിലുള്ള വ്യക്തിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെ ചോദ്യം ചെയ്ത് അമ്പതോളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. നൂലില്‍ കെട്ടിയിറക്കിയ നേതാക്കളെ വേണ്ടെന്നും ജനകീയ മുഖമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്നും ആവശ്യമുന്നയിച്ചായിരുന്നു ഇവരുടെ പ്രകടനം. കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സി.പി.എമ്മിന്‍റെ വടക്കാഞ്ചരേിയിലെ ജയസാധ്യയെ ബാധിക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. കെ.പി.എ.സി ലളിതയെ വടക്കാഞ്ചരേിയിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിന് തൊട്ടു പിറകേ താരപ്പൊലിമയുളള സ്ഥാനാര്‍ത്ഥി ആവശ്യമില്ളെന്ന വാചകങ്ങളോട് കൂടിയ പോസ്റ്ററുകള്‍ വടക്കാഞ്ചരേിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എല്‍.ഡി.എഫ് പ്രാദേശിക ഘടകത്തിനുള്ള അതൃപ്തി ഇതോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.