കുലുക്കല്ലൂരിനെ കണ്ണീരണിയിച്ച് നജീബ് വിട പറഞ്ഞു
text_fieldsപട്ടാമ്പി: വൃക്ക നല്‍കിയ ഉമ്മക്കും കരുണ ചൊരിഞ്ഞ നാടിനും വേദന നല്‍കി കുലുക്കല്ലൂര്‍ കല്ളെട്ടുപാലം സക്കീര്‍ ഹുസൈന്‍-സൈനബ ദമ്പതികളുടെ മകന്‍ മുഹമ്മദ് നജീബ് വിട വാങ്ങി. ജന്മനാ വൃക്കരോഗം പിടിപെട്ട് ദുരിതമനുഭവിച്ചിരുന്ന പതിനൊന്നുകാരന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷമുള്ള തുടര്‍ ചികിത്സക്കിടെയാണ് മരണത്തിനു കീഴടങ്ങിയത്.ഈ മാസം രണ്ടിനാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നജീബിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ചായക്കടയില്‍ ജോലി ചെയ്തുള്ള തുച്ച വരുമാനംകൊണ്ടാണ് സക്കീര്‍ ഹുസൈന്‍ മകന്‍െറ ചികിത്സാചെലവ് നിര്‍വഹിച്ചിരുന്നത്.
നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ സമിതി രൂപവത്കരിച്ച് ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകള്‍ക്കുമുള്ള തുക കണ്ടത്തെുകയായിരുന്നു. മാധ്യമങ്ങളും നവമാധ്യമങ്ങളും നല്‍കിയ പിന്തുണയും സാമ്പത്തിക സമാഹരണത്തിനു സഹായകമായി.
ഉമ്മ സൈനബയുടെ വൃക്കയുമായി ജീവിതത്തിലേക്ക് തിരിച്ചു നടക്കാനുള്ള നജീബിന്‍െറ മോഹമാണ് വിധി തട്ടിയെടുത്തത്. നിരവധി പേര്‍ നജീബിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി.മൃതദേഹം കുലുക്കല്ലൂര്‍ കല്ളെട്ടുപാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുഹമ്മദ് ജംഷീര്‍, ജിംഷാന, നാജിയ എന്നിവര്‍ സഹോദരങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.