"പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ വി.എസിനെ ഉയര്‍ത്തിക്കാണിക്കുന്നത് സി.പി.എം തന്ത്രം"
text_fieldsകുന്ദമംഗലം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് വി.എസ്. അച്യുതാനന്ദനെ ഉയര്‍ത്തിക്കാണിക്കുന്ന സി.പി.എം തന്ത്രം ജനങ്ങള്‍ തിരിച്ചറിയുമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷാ. കുന്ദമംഗലത്ത് ബി.ജെ.പി സ്ഥാനാര്‍ഥി സി.കെ. പത്മനാഭന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനും എല്‍.ഡി.എഫിനും എങ്ങനെയെങ്കിലും ഭരണത്തിലെത്തണമെന്ന ആഗ്രഹമല്ലാതെ ആദര്‍ശത്തിന്‍റെയോ പ്രത്യയശാസ്ത്രത്തിന്‍റെയോ രാഷ്ട്രീയം ഇല്ല. അതിനാലാണ് കേരളത്തില്‍ പരസ്പരം എതിര്‍ക്കുന്ന ഇവര്‍ ബംഗാളില്‍ ഒന്നിച്ച് മത്സരിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് 12 ലക്ഷം കോടിയുടെ അഴിമതിയാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. കേരളത്തിലും മോശമല്ലാത്ത അഴിമതി കോണ്‍ഗ്രസ് നടത്തിയത് ജനങ്ങള്‍ക്കറിയാം.
കഴിഞ്ഞ രണ്ടു വര്‍ഷം ഒരു രൂപയുടെ അഴിമതി പോലും ബി.ജെ.പി ഭരണത്തില്‍ നടത്തിയിട്ടില്ല. ബി.ജെ.പിക്ക് രഹസ്യ അജണ്ടയുണ്ടെന്നാണ് ആന്‍റണിയുടെ ആക്ഷേപം. ബി.ജെ.പിക്ക് പരസ്യമായ ഒരൊറ്റ അജണ്ട മാത്രമേയുള്ളൂ. അത് എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും തൂത്തെറിയുക എന്നതാണ്. ബി.ജെ.പി, ബി.ജെ.ഡി.എസ് സഖ്യം അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദം തകരുമെന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. എന്നാല്‍, ബി.ജെ.പി ഇപ്പോള്‍ കേന്ദ്രത്തിലും മറ്റ് കുറെ സംസ്ഥാനങ്ങളിലും ഭരിക്കുന്നുണ്ട്. ഇവിടെ എവിടെയും തന്നെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.