പിണറായി വിജയൻ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച
text_fieldsതിരുവനന്തപുരം: പുതിയ സര്‍ക്കാറിനെ പിണറായി വിജയന്‍ നയിക്കും. സംഘടനാ നേതൃത്വത്തില്‍നിന്ന് 17 വര്‍ഷത്തിനുശേഷം പാര്‍ലമെന്‍ററി രംഗത്തേക്ക് തിരികെയത്തെിയ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ നിയമസഭാകക്ഷി നേതാവായി സി.പി.എം തീരുമാനിച്ചു. അലോസരങ്ങളില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ പിണറായി വിജയന്‍ സംസ്ഥാനത്തെ 12ാമത്തെ മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായി. സി.പി.എമ്മിന്‍െറ നാലാമത്തെയും കണ്ണൂരില്‍നിന്നുള്ള രണ്ടാമത്തെയും മുഖ്യമന്ത്രിയാണ് അദ്ദേഹം.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ വി.എസ്. അച്യുതാനന്ദന്‍െറ സാന്നിധ്യത്തില്‍ എ.കെ.ജി സെന്‍ററില്‍ വാര്‍ത്താസമ്മേളനത്തിലാണ് പിണറായിയെ കക്ഷി നേതാവാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ വി.എസിന്‍െറ നായകത്വത്തെ പ്രകീര്‍ത്തിച്ച യെച്ചൂരി, അദ്ദേഹത്തെ വിപ്ളവ പ്രസ്ഥാനത്തിന്‍െറ പടക്കുതിര എന്നാണ് വിശേഷിപ്പിച്ചത്. പിണറായിയും കോടിയേരിയും ഉള്‍പ്പെടുന്ന നേതൃത്വം ഐക്യത്തോടെ പ്രവര്‍ത്തിച്ചതാണ് വമ്പിച്ച വിജയത്തിന് കാരണം. വി.എസിന്‍െറ പ്രായവും ശാരീരികാവസ്ഥയും കണക്കിലെടുത്ത നേതൃത്വം പിണറായി വിജയനെ കക്ഷി നേതാവായി ഏകകണ്ഠമായി നിര്‍ദേശിച്ചു. നേതൃപരമായ പങ്ക് വി.എസ് തുടര്‍ന്നും വഹിക്കും. സംസ്ഥാന സെക്രട്ടറി മറ്റ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് മന്ത്രിസഭാ രൂപവത്കരണത്തിന്‍െറ വിശദാംശങ്ങള്‍ തീരുമാനിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയും ഉച്ചക്കുമായി ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗമാണ് പിണറായിയെ കക്ഷി നേതാവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറ അംഗസംഖ്യ 90 കടന്നതോടെതന്നെ ഭാവി നടപടികളിലേക്ക് സി.പി.എം കടക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി വി.എസും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പിണറായിയും തലസ്ഥാനത്ത് എത്തി. എല്‍.ഡി.എഫ് തരംഗമെന്ന് ഉറപ്പായതോടെതന്നെ ഭാവിസര്‍ക്കാറില്‍ നേതൃപരമായ പങ്ക് പിണറായിക്കുതന്നെ നല്‍കണമെന്ന പൊതുഅഭിപ്രായം സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ ഉയര്‍ന്നിരുന്നു. വി.എസിനെക്കൂടി വിശ്വാസത്തില്‍ എടുക്കേണ്ടതിന്‍െറ ഉത്തരവാദിത്തവും കേന്ദ്രനേതൃത്വം ഏറ്റെടുത്തു. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും രാവിലെ തിരുവനന്തപുരത്ത് എത്തി. യെച്ചൂരി ആവശ്യപ്പെട്ട പ്രകാരം വി.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിനിടെ എ.കെ.ജി സെന്‍ററില്‍ എത്തി. അതിനകംതന്നെ സെക്രട്ടേറിയറ്റില്‍ യെച്ചൂരി പിണറായിയെ കക്ഷിനേതാവായി നിര്‍ദേശിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്‍െറ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. യോഗം അത് അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ വി.എസിനോട് യെച്ചൂരി പാര്‍ട്ടി നിലപാട് വിശദീകരിച്ചു. തുടര്‍ന്ന് മടങ്ങിപ്പോയ വി.എസ് വൈകീട്ട് മൂന്നിന് ചേര്‍ന്ന സംസ്ഥാന സമിതിയിലും പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന്‍െറ പ്രവര്‍ത്തനത്തെ പ്രശംസിച്ച് യെച്ചൂരി യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് പിണറായി നയിക്കണമെന്ന കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനം സംസ്ഥാന സമിതിയംഗങ്ങളെ അറിയിച്ചു. അംഗങ്ങള്‍ ഏകകണ്ഠമായി ഇതിന് അംഗീകാരവും നല്‍കി.
സി.പി.എമ്മിന്‍െറ മന്ത്രിസഭാ അംഗങ്ങളെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് 22ന് ചേരും. അന്നുതന്നെ എല്‍.ഡി.എഫ് വിളിച്ചിട്ടുണ്ട്. 23ന് സംസ്ഥാന സമിതിയും. മറ്റു പാര്‍ട്ടികളും തങ്ങളുടെ നിയുക്ത മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയശേഷം ഈമാസം 25ഓടെ സത്യപ്രതിജ്ഞ നടത്താനാണ് ധാരണ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.