കാലവും ഭാഷയും മാറുന്നു; മലപ്പുറത്തിന്‍െറ വാമൊഴിയും
text_fieldsമഞ്ചേരി: കാലം മാറവെ, ഭാഷക്ക് പലപ്പോഴും കരുത്തു പകര്‍ന്നിരുന്ന വാമൊഴിയും മാഞ്ഞുപോകുന്നതായി ഭാഷാസ്നേഹികള്‍. കാലങ്ങള്‍ കൊണ്ട് ഉരുത്തിരിഞ്ഞ വാക്കുകളാണ് ജീവിതസാഹചര്യങ്ങള്‍ മാറുന്നതോടെ വിസ്മൃതിയിലേക്ക് നീങ്ങുന്നത്. മലപ്പുറത്തിന് സ്വന്തമായി അവകാശപ്പെടാവുന്ന നിരവധി വാക്കുകള്‍ ഇത്തരത്തിലുണ്ട്. കാര്‍ഷിക സംസ്കൃതിയില്‍നിന്ന് നാം ഏറെ പിന്നോട്ട് പോയതോടെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വാക്കുകളില്‍ ചിലതാണ് കണ്ടംകാട്ടുക, കണ്ടപ്പന്‍, തൃക്കളാമ്പി, കന്ന്, ഊര്‍ച്ച, പൂട്ട് തുടങ്ങിയവ. സമയം സംബന്ധിച്ച് പൊലച്ച, മോന്തി, നേരത്തോട് നേരം, സ്വഭാവം സംബന്ധിച്ച് അരക്കന്‍, സസ്യങ്ങളില്‍ മാങ്ങാറി, പൊട്വണ്ണി തുടങ്ങിയവയും ഇല്ലാതാകുന്ന വാക്കുകളാണ്. മോന്തായം, കോലായി, വടക്കിനി, കുടി, പെര തുടങ്ങിയവയും വിസ്മൃതിയിലേക്ക് നീങ്ങുകയാണെന്ന് വാമൊഴിഭാഷകള്‍ സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യക്തികളെ അഭിസംബോധന ചെയ്യാന്‍ മലപ്പുറത്ത് പ്രചാരത്തിലിരുന്ന ഇജ്ജ്, ഓള്, ഓന്, ഇങ്ങള്, ഞമ്മള് തുടങ്ങിയ വാക്കുകളും ബഹുമാനം നിലനിര്‍ത്തുന്ന പൊയ്ക്കോളിം, വന്നോളീം, പൊയ്ക്ക്ണോ, കണ്ട്ക്ക്ണോ തുടങ്ങിയ പ്രയോഗങ്ങളും കാലഹരണപ്പെടുകയാണെന്ന് മലപ്പുറത്തിന്‍െറ വാമൊഴികള്‍ സംബന്ധിച്ച് പുസ്തകമെഴുതിയ ഡോ. പ്രമോദ് ഇരുമ്പുഴി പറയുന്നു. അതേസമയം, മലബാറില്‍ കുംഭാരന്‍മാര്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുള്ള കുമ്മറഭാഷയും മൈഗുരുഡ് ഭാഷയും പോറലേല്‍ക്കാതെ നിലനില്‍ക്കുന്നു. ഭാഷയെക്കുറിച്ചുള്ള ആശങ്കകള്‍ എഴുത്തുഭാഷയെ മുന്‍നിര്‍ത്തിയാണുണ്ടാവുന്നതെന്നും പതിറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ടുവന്ന വാക്കുകള്‍ മാഞ്ഞുപോവുന്നതിനെക്കുറിച്ച്ആര്‍ക്കും ആശങ്കയുണ്ടാവുന്നില്ളെന്നുമാണ് വാമൊഴിയെക്കുറിച്ച് പഠിക്കുന്നവരുടെ പരിഭവം. ലോകത്ത് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ നോക്കുമ്പോള്‍ മലയാളത്തിനും കേരളത്തിനും 26ാം സ്ഥാനമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.