ബന്ധു നിയമനങ്ങള്‍ റദ്ദാക്കണം; ജയരാജനെ പുറത്താക്കണമെന്നും ചെന്നിത്തല
text_fieldsവയനാട്: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ജവം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയായി തുടരാന്‍ ജയരാജന് ധാര്‍മികമായി അവകാശം നഷ്ടമായെന്നും ചെന്നിത്തല വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു വ്യവസായ മന്ത്രിയും ചെയ്യത്ത കാര്യമാണ് ജയരാജന്‍ ചെയ്തത്. ജയരാജന്‍്റെ ബന്ധുവിന്‍്റെ നിയമനം മാത്രം റദ്ദാക്കിയാല്‍പോര. പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവന്‍ ബന്ധു നിയമനങ്ങളും റദ്ദാക്കണം. മുഖ്യമന്ത്രി അറിയാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിരുദ്ധനാകാന്‍ ശ്രമിക്കേണ്ടെന്നും എല്ലാ കാര്യങ്ങളും പിണറാക്കി അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
നിയമനം വിവാദമായപ്പോള്‍ ജയരാജനെ ശാസിച്ചു എന്നൊക്കെ വാര്‍ത്തയുണ്ടാക്കുന്നത് മുഖം രക്ഷിക്കാനുള്ള ശ്രമമാണ്. ഇതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല. നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് ജയരാജന്‍ നടത്തിയിരിക്കുന്നത്. ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. നിയമനം റദ്ദാക്കിയതു കൊണ്ട് മാത്രം കുറ്റം ഇല്ലാതാവുന്നില്ലന്നെും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ജയരാജനെ സംരക്ഷിക്കുകയാണ്. അഴിമതിക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. എന്നാലിപ്പോള്‍ ആ അഴിമതിവിരുദ്ധ നിലപാട് എവിടെ പോയെന്നും ചെന്നിത്തല ചോദിച്ചു.
സ്വാശ്രയ വിഷയം സംബന്ധിച്ച കേസുകള്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. സമരത്തില്‍ നിന്നും പ്രതിപക്ഷം പിന്മാറില്ലന്നെും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദഹേം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.