ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയയാള്‍ പൊലീസ് സ്റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
text_fieldsവണ്ടൂര്‍ (മലപ്പുറം): മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയയാളെ പൊലീസ് സ്റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. വണ്ടൂര്‍ പള്ളിക്കുന്ന് സ്വദേശി പാലക്കത്തൊണ്ടി അബ്ദുല്‍ ലത്തീഫിനെയാണ് (50) വണ്ടൂര്‍ സ്റ്റേഷനിലെ കുളിമുറിയില്‍ ഞായറാഴ്ച രാവിലെ 11ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. എയര്‍ഹോളിനകത്ത് കൂടി തോര്‍ത്തുമുണ്ട് കടത്തി അതില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ശനിയാഴ്ച രാത്രിയാണ് ലോറി ഡ്രൈവറായ ലത്തീഫിനെ ടയര്‍ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചുവരുത്തിയത്. വണ്ടൂരില്‍നിന്ന് നഷ്ടപ്പെട്ടെന്ന് പരാതി ലഭിച്ച ടയര്‍ ലത്തീഫിന്‍െറ ലോറിയില്‍ കണ്ടത്തെിയതായും ചോദ്യം ചെയ്തപ്പോള്‍ കൂട്ടുപ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു. കൂട്ടുപ്രതിയെ കണ്ടത്തൊന്‍ ഞായറാഴ്ച ലത്തീഫുമായി തെളിവെടുപ്പിന് പൊലീസ് പോയിരുന്നു. തുടര്‍ന്ന്, സ്റ്റേഷനില്‍ തിരിച്ചത്തെിയ ഉടന്‍ ബാത്ത്റൂമില്‍ പോകണമെന്ന് ലത്തീഫ് ആവശ്യപ്പെട്ടു. ഏറെ സമയമായിട്ടും പുറത്തുകാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തത്തെി. യൂത്ത് കോണ്‍ഗ്രസിന്‍െയും യൂത്ത് ലീഗിന്‍െറയും നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനും വണ്ടൂര്‍-മഞ്ചേരി റോഡും ഉപരോധിച്ചു. ഉച്ചക്ക് രണ്ടിനാരംഭിച്ച ഉപരോധം വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിന്‍െറ ചുമതലയുള്ള പൊന്നാനി മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തില്‍ പരിശോധന നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
സംഭവസമയത്ത് ജനറല്‍ ഡെസ്കില്‍ ചുമതലയുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ മനോജ്, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സതീശ് എന്നിവരെ പ്രാഥമികാന്വേഷണപ്രകാരം സസ്പെന്‍ഡ് ചെയ്തതായി സ്ഥലത്തത്തെിയ മലപ്പുറം എസ്.പി ദേബേഷ്കുമാര്‍ ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി. ബാബുവിന്‍െറ നേതൃത്വത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്‍െറയും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറയും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് എസ്.ഐ എസ്.ആര്‍. സനീഷിനെതിരെ നടപടിയാവശ്യപ്പെട്ട് തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍. അജിത്ത്കുമാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്.പി അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധരായ മൂന്ന് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തുകയും വിഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. പൂര്‍ണ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കമീഷന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
ഫൗസിയയാണ് മരിച്ച അബ്ദുല്‍ ലത്തീഫിന്‍െറ ഭാര്യ. മക്കള്‍: ജുഹൈല്‍, ഫായിസ്, ജിന്‍സിയ. മരുമകന്‍: നൗഷാദ് (സൗദി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.