അത്താണിയിൽ വൻ കവർച
text_fieldsഅങ്കമാലി: നെടുമ്പാശ്ശേരി അത്താണിയിൽ വൻ കവർച. കേരള പെര്‍മനന്‍റ് ബെനഫിറ്റ് ഫണ്ട് ലിമിറ്റിഡ് (കെ.പി.ബി.എഫ്) എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 30 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണാഭരണങ്ങളും, രണ്ടര ലക്ഷത്തോളം രൂപയുമാണ് മോഷണംപോയത്. സ്ഥാപനത്തില്‍ പണയം വെച്ചിട്ടുള്ള 64 പായ്ക്കറ്റുകളിലെ 1333 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അങ്കമാലി ബ്രാഞ്ചിലെ ലോക്കറിന്‍െറ താക്കോല്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ ലോക്കറില്‍ നിന്നെടുത്തെങ്കിലും സമീപത്ത് ഉപേക്ഷിച്ചിട്ടുണ്ട്. അതിനാല്‍ അങ്കമാലി ശാഖയിലെ മോഷണം ഒഴിവായി. കേന്ദ്ര സര്‍ക്കാരിന്‍െറ അംഗീകാരമുള്ളതാണ് സ്ഥാപനം.
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവര്‍ ചേര്‍ന്ന് ആലുവ കേന്ദ്രമാക്കി 1989ല്‍ ആരംഭിച്ച സ്ഥാപനത്തിന്‍െറ അത്താണി ബ്രാഞ്ചിലാണ് മോഷണം അരങ്ങേറിയത്. വടക്ക് വശത്തെ ജനലഴി തകര്‍ത്ത് അകത്ത് കയറിയാണ് മോഷ്ടാക്കള്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവും അപഹരിച്ചിട്ടുള്ളത്. ജനലഴിയും, ലോക്കറും, ഗ്യാസ് കട്ടറുപയോഗിച്ചാണ് തകര്‍ത്തിട്ടുള്ളത്. ലോക്കറിന്‍െറ രണ്ട് അലാറങ്ങള്‍ തകര്‍ത്ത നിലയിലാണ്. അതേസമയം സ്ഥാപനത്തില്‍ സി.സി ടി.വി ക്യാമറ സ്ഥാപിച്ചിരുന്നില്ല. മാനേജരുടെ മുറിയിലെയും, ലോക്കര്‍ സ്ഥാപിച്ചിരുന്ന സേഫ് റൂമിലെയും അലമാരകള്‍ തകര്‍ത്ത നിലയിലാണ്. വിലപ്പെട്ട രേഖകളടക്കം വാരി വിതറിയ നിലയിലാണ്. അലമാരയുടെ പൂട്ടുകളും, വാതിലിന്‍െറ ലോക്കറുകളെല്ലാം കട്ടറുപയോഗിച്ചാണ് തകര്‍ത്തിട്ടുള്ളത്. ദേശിയപാത അത്താണി ജംഗ്ഷനില്‍ വി.ഐ.പി റോഡിനോട് ചേര്‍ന്ന് (പഴയ ഫെഡറല്‍ബാങ്ക് ശാഖക്ക് പിറകില്‍) തെക്ക് വശത്തെ തോലാനിക്കുന്നേല്‍ ജോര്‍ജിന്‍െറ ഉടമസ്ഥതയിലുള്ള 30 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തില്‍ 2012 മുതലാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.
അവധി ദിവസങ്ങളില്‍ സ്ഥാപനത്തിന്‍െറ പരിസരം സമീപത്തെ തൊഴിലാളിയെ ഉപയോഗിച്ച് ശുചീകരിക്കാറുണ്ട്. അപ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ തൊഴിലാളി ശുചീകരിക്കാനത്തെിയപ്പോള്‍ തൊഴിലാളിയാണ് ജനല്‍ തകര്‍ത്തത് കണ്ടത്തെിയത്. തുടര്‍ന്ന് സമീപത്തെ ടാക്സി സ്റ്റാന്‍റിലറിയിച്ച പ്രകാരം ഡ്രൈവര്‍മാരാണ് സ്ഥാപനാധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തത്തെിയ ബ്രാഞ്ച് മാനേജര്‍ ദിവ്യ ജയകുമാറാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവമറിഞ്ഞ് ജില്ല റൂറല്‍ എസ്.പി പി.ഉണ്ണിരാജന്‍, ഡി.വൈ.എസ്.പി കെ.ജി.ബാബുകുമാര്‍, നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ.വിശ്വനാഥന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നത പൊലിസത്തെി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിരലടയാള വിദഗ്ധര്‍, പൊലീസ് നായ, സൈന്‍റിഫിക് എന്നിവര്‍ പരിശോധന നടത്തി. സ്ഥാപനത്തില്‍ നിന്ന് നായ റോഡിലേക്കാണ് ഓടിയത്. 89ല്‍ സ്ഥാപനത്തിന്‍െറ ആലുവ ബ്രാഞ്ചിലും മോഷണം അരങ്ങേറിയിരുന്നു. ഒന്നില്‍ കൂടുതല്‍ ആളുകള്‍ മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സുരക്ഷ സംവിധാനങ്ങളുടെ പാളിച്ചയാണ് മോഷണത്തിന് വഴിയൊരുങ്ങിയതെന്നാണ് ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.