Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ കരാറിൽ...

സ്വാശ്രയ കരാറിൽ അഭിമാനം –മുഖ്യമ​ന്ത്രി

text_fields
bookmark_border
സ്വാശ്രയ കരാറിൽ അഭിമാനം –മുഖ്യമ​ന്ത്രി
cancel

തിരുവനന്തപുരം: സ്വാശ്രയ കരാറിൽ സർക്കാറിന്​ അഭിമാനമാണുള്ളതെന്നും കരാറിൽ മാനേജ്​മ​െൻറ്​ എന്തെങ്കിലും വീഴ്​ച വരു​ത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരാറിൽ അംഗീകരിച്ച ഫീസിൽ നിന്നും ഒരു രൂപപോലും അധികം വാങ്ങാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

മിക്ക സ്വാശ്രയ കോളേജുകളിലും പാവപ്പെട്ട കുട്ടികളുടെ ഫീസ്​ 25000 രൂപയാക്കി. സാധാരണക്കാരുടെ ഫീസ്​ എട്ട്​ ലക്ഷത്തിൽ നിന്നും 2.5 ലക്ഷമാക്കി കുറക്കാൻ സർക്കാറിന്​ കഴിഞ്ഞു. കൊഴ വാങ്ങാനാകാത്ത അസ്വസ്​ഥതയാണ്​ യൂത്ത്​ കോൺഗ്രസ്​ സമരത്തിന്​ കാരണം. കൂടുതൽ കുട്ടികൾക്ക്​ കുറഞ്ഞ ഫീസി​​െൻറ ആനുകൂല്യം കിട്ടിയത്​ എതിർക്കുന്നതിന്​ എന്തിനാണെന്ന്​ മുഖ്യമന്ത്രി ചോദിച്ചു.

വിദ്യാർഥികളുടെ താത്​പര്യമാണ്​ സർക്കാർ സംരക്ഷിച്ചത്​.  ഇത്​ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും മനസിലായിട്ടുണ്ട്​ അതി​നെതിരെയുള്ള യു.ഡി​.എഫി​​െൻറ സമരം ​പൊതു സമുഹം അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
Next Story