നിപ ബാധിച്ച് 21 പേർ മരിച്ചെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ
text_fieldsതിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിലുണ്ടായ നിപ വൈറസ് 23 പേരെ ബാധിച്ചെന്നും അതില്‍ 21പേര്‍ മരിെച്ചന്നും അന്താരാഷ്ട്ര പഠനറിപ്പോര്‍ട്ട്. 18 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായതെന്നും അതില്‍ 16 പേര്‍ മരിെച്ചന്നുമായിരുന്നു ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയിരുന്നത്. ലാബ് സ്ഥിരീകരണത്തിനുമുമ്പ് രോഗലക്ഷണങ്ങളോടെ മരിച്ച അഞ്ചുപേരെക്കൂടി ചേർത്തതിനെതുടർന്നാണ് പഠനത്തിൽ മരണസംഖ്യ ഉയർന്നത്.
ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കൂടി ഉള്‍പ്പെട്ട പഠനസംഘത്തിേൻറതാണ്, സർക്കാർ കണക്ക് തിരുത്തുന്ന റിപ്പോർട്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍, ദി ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നിവയിലാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റൻറ് സുധ മരിച്ചത് നിപബാധ മൂലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ലിനി മാത്രമാണ് മരിച്ച ആരോഗ്യപ്രവര്‍ത്തകയെന്നായിരുന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. മരണശേഷം, ലിനിയുടെ ഭർത്താവിന് േജാലിയും കുടുംബത്തിന് സര്‍ക്കാര്‍ സഹായവും നൽകിയിരുന്നു. എന്നാൽ, സുധയുടെ കുടുംബത്തിന് സഹായം നൽകിയതുമില്ല. േമയ് 19 നാണ് സുധ മരിച്ചത്, 20ന് ലിനിയും.
നിപ മരണനിരക്ക് 88.9 ശതമാനമെന്നാണ് റിപ്പോര്‍ട്ടില്‍. കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ച സാലിഹ് ആണ് ആദ്യരോഗിയെന്നും രണ്ടാമത്തെ രോഗിയില്‍ തന്നെ നിപ തിരിച്ചറിെഞ്ഞന്നും ആരോഗ്യവകുപ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ, രോഗം തിരിച്ചറിയുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ്, പേരാമ്പ്ര താലൂക്കാശുപത്രി, ബാലുശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിൽ അഞ്ചുപേര്‍ മരിച്ചതായി റിപ്പോർട്ടിലുണ്ട്.
ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിഞ്ഞത്. ആദ്യം മരിച്ച അഞ്ചുപേരില്‍ രോഗം സംശയിക്കാനായില്ലെന്നത് ആരോഗ്യവകുപ്പിെൻറ വീഴ്ചയായാണ് റിപ്പോർട്ടിലെ സൂചന. എന്നാൽ, രോഗലക്ഷണങ്ങളോടെ മരിച്ചവരെ കൂടി ചേര്‍ത്തതിനാലാണ് സര്‍ക്കാർകണക്കിനെക്കാള്‍ പഠനറിപ്പോർട്ടിൽ മരണസംഖ്യ കൂടിയതെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു. അന്താരാഷ്ട്ര ജേണൽ മാനദണ്ഡം അനുസരിച്ചാണ് രോഗലക്ഷണങ്ങളോടെ മരിച്ച അഞ്ചുപേരുടെ കണക്ക് പഠനത്തില്‍ അധികം ചേര്‍ത്തത്. സാമ്പിൾ എടുക്കും മുമ്പ് ഇവര്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു.
വൈറോളജി ശാസ്ത്രജ്ഞൻ അരുണ്‍കുമാര്‍, അമേരിക്കയിലെ സെൻറർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവന്‍ഷനിലെ കൈല ലാസേഴ്‌സണ്‍, സെൻറര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ കാതറിന്‍, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്, പുണെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷനല്‍ സെൻറര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങി 15 ഒാളം സ്ഥാപനങ്ങളിലെ ഗവേഷകരാണ് പഠനറിപ്പോർട്ട് തയാറാക്കിയത്.
കണക്കിലുറച്ച് മന്ത്രി; മരണം16 മാത്രം
തിരുവനന്തപുരം: സർക്കാർ കണക്കിലുറച്ച് മന്ത്രി കെ.കെ. ശൈലജ. 16 മരണം മാത്രമേ നിപ ബാധിച്ചെന്ന് ഉറപ്പിച്ചുപറയാനാകൂവെന്നും ബാക്കിയുള്ളവരുടേത് സംശയാസ്പദമെന്നേ പറയാനാകൂവെന്നും മന്ത്രി അറിയിച്ചു.
18 കേസുകളാണ് ലാബില്‍ സ്ഥിരീകരിച്ചത്. സാലിഹിെൻറ മരണത്തോടെയാണ് നിപയാണെന്ന് ഉറപ്പിച്ചത്. മുന്നൂറില്‍പരം കേസുകളിലാണ് സാമ്പിൾ വൈറോളജി ലാബിലേക്ക് അയച്ചത്. രോഗലക്ഷണം കാണിച്ച അഞ്ചെണ്ണവും നിപ തന്നെയായിരിക്കാം. പക്ഷേ, അത് നിപ മരണം ആണെന്ന് ഉറപ്പിച്ചുപറയാനായിട്ടില്ല. പരിശോധനഫലം അനുസരിച്ചേ രോഗം സ്ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.