24000 ഹെക്ടർ വനഭൂമി കൂടി പതിച്ചുനൽകുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 24000 ഹെക്ടർ ഭൂമിയിൽ കൂടി പട്ടയം നൽകാൻ കേന്ദ്ര വനം-പരി സ്ഥിതി മന്ത്രാലയത്തിെൻറ അനുമതിതേടുന്നു. 1993ൽ അനുമതി ലഭിച്ച 28688.159 ഹെക്ടറിന് പു റമെയാണിത്. പട്ടയം നൽകുന്നതിെൻറ ഭാഗമായി 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുട ിയേറിയവരുടെ വിവരങ്ങൾ ശേഖരിക്കാനും മാർച്ച് 31നകം റവന്യൂ-വനം വകുപ്പുകളുടെ സംയുക ്ത പരിശോധന പൂർത്തിയാക്കാനും റവന്യൂ വകുപ്പ് നിർദേശം നൽകി.
1977 ജനുവരി ഒന്നിന് മു മ്പ് വനഭൂമി കൈയേറിയവർക്ക് പട്ടയം നൽകുന്നതിന് 1984ലാണ് അന്നത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. മുമ്പ് പലതവണ വനഭൂമിയിൽ കുടിയേറ്റം അനുവദിച്ചിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി 1992ൽ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
തുടർന്ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരെൻറ രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് 1993 മാർച്ചിൽ ഉപാധികളോടെ അനുമതി നൽകുകയായിരുന്നു. പകരം, ഇരട്ടി സ്ഥലത്ത് ബദൽവനവത്കരണം നടത്തുക, മണ്ണൊലിപ്പ് തടയാൻ പദ്ധതി നടപ്പാക്കുക, പെരിയാർ കടുവ സേങ്കതത്തിലും വന്യജീവിസേങ്കതങ്ങളിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കൽ തുടങ്ങിയ ഉപാധികളോടെയായിരുന്നു അന്ന് അനുമതി നൽകിയത്. ഭാവിയിൽ വനഭൂമി കുടിയേറ്റത്തിന് അനുവദിക്കരുതെന്നും പട്ടയം നൽകാൻ കേന്ദ്രം അനുമതി നൽകില്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. വനഭൂമി പതിച്ച്നൽകുന്നതിെനതിരെ തിരുവാങ്കുളം നേച്ചർ ലവേഴ്സ് മൂവ്മെൻറ് നൽകിയ ഹരജിയെ തുടർന്ന് പട്ടയനടപടികൾ വർഷങ്ങളോളം തടസ്സപ്പെട്ടിരുന്നു.
സുപ്രീംകോടതിയിൽനിന്ന് അനുകൂല നിലപാട് ലഭിച്ചെങ്കിലും പട്ടയ വിതരണം ഇനിയും പൂർത്തിയായിട്ടില്ല. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, െകാല്ലം, പത്തനംതിട്ട ജില്ലകളിലാണ് പട്ടയം നൽകാൻ 1993ൽ അനുമതി ലഭിച്ചത്. ഇതിനിടെയാണ്, അന്ന് മുഴുവൻ കുടിയേറ്റക്കാരുടെയും പട്ടിക സംയുക്ത പരിശോധന പൂർത്തിയാക്കി കേന്ദ്രത്തിന് നൽകിയില്ലെന്നും ഇനിയും 24000 ഹെക്ടറിന് കൂടി പട്ടയം നൽകാനുണ്ടെന്നും ആവശ്യമുയർന്നത്.
ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇത്തരത്തിൽ പട്ടയം നൽകാനുണ്ടെന്ന് റവന്യൂ വകുപ്പ് പറയുന്നു. ഇതിൽ കാസർകോട്, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിൽ സംയുക്ത പരിശോധന നടത്തിയിട്ടില്ല. ഇത് മാർച്ച് 31നകം പൂർത്തീകരിക്കാനും നേരത്തെ കേന്ദ്രാനുമതി ലഭിച്ച പട്ടയങ്ങൾ ആറ് മാസത്തിനകം വിതരണംചെയ്യാനുമാണ് നിർദേശം. ഇതേസമയം, 1977 ജനുവരി ഒന്നിന് ശേഷമുള്ള ൈകയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹൈകോടതി വിധിയും നിലനിൽക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.