സ്കൂളുകളിൽ മൂന്നു വർഷത്തിനിടെ 72 പോക്സോ പരാതികൾ
text_fieldsതിരുവനന്തപുരം: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍നിന്ന് ഉയര്‍ന്നത് 72 പോക്സോ പരാതികള്‍. ഇവരെ വിചാരണ പൂർത്തിയാക്കി സർവിസിൽ നിന്ന് പിരിച്ചുവിടുന്ന നടപടികളിലേക്ക് കടക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകരും അനധ്യാപകരും ഉൾപ്പെട്ടതാണ് പരാതികള്‍. വിവിധ സ്റ്റേഷനുകളിലായി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മിക്കതും വിചാരണ ഘട്ടത്തിലാണ്. അധ്യാപകർക്ക് പുറമെ, ലാബ് അസിസ്റ്റന്റുമാർ, ലൈബ്രേറിയൻമാർ, അറ്റൻഡർമാർ തുടങ്ങിയവരും വിചാരണ നേരിടുന്നവരായുണ്ട്.
എല്‍.കെ.ജി വിദ്യാര്‍ഥികളുടെ പരാതികളില്‍ ഉള്‍പ്പെടെയാണ് കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. രക്ഷിതാക്കളും സ്കൂളധികൃതരും ഉൾപ്പെടെ നല്കിയ പരാതികള്‍ പരിഗണിച്ചും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ തന്നെ മേലധികാരികള്‍ക്കും പൊലീസിനും റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുമുണ്ട്.
പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പൊലീസ് അന്വേഷണത്തിന് സമാന്തരമായാണ് വകുപ്പുതല അന്വേഷണം നടത്തിവരുന്നത്. അന്വേഷണം പൂർത്തിയാകുന്നവയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുന്നവയിൽ പിരിച്ചുവിടൽ നടപടി സ്വീകരിക്കും. പരാതികളില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായ നാലു പേരെ ഇതുവരെ സ്കൂളുകളില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള പോക്സോ കേസ് പൊലീസ് അന്വേഷണത്തിലാണ്. ഇതു കൂടാതെ, പന്ത്രണ്ടോളം പേര്‍ക്കെതിരായ പരാതികളിലും കഴമ്പുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരായ നടപടികളും ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.