സംസ്ഥാനത്ത് വിദ്യാലയങ്ങളിൽ റിപ്പോർട്ട് ചെയ്തത് 77 പോക്സോ കേസുകൾ; 65 പേർ അധ്യാപകർ, ഒമ്പതുപേരെ പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: പൊതുവിഭ്യാഭ്യാസ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ നിലവിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. പോക്‌സോ കേസുകളിൽ ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകി. ഒമ്പതുപേരെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു. സർവിസിൽ നിന്ന് നീക്കം ചെയ്ത ഒരാൾ ഉൾപ്പെടെ 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോക്‌സോ കേസിലുൾപ്പെട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് 14 അധ്യാപകരെയും എയ്ഡഡ് മേഖലയിൽ നിന്ന് ഏഴ് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തു.
നിയമനാധികാരി/മേലധികാരി എന്ന നിലയിൽ അച്ചടക്ക നടപടിയെടുക്കാത്ത കേസുകളിൽ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും തുടർന്നുവരുന്ന അച്ചടക്ക നടപടികളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.