സി.എം കോളജിൽ യാത്രയയപ്പും അനുമോദന ചടങ്ങും നടത്തി
text_fieldsനടവയൽ: സി.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഐ.ക്യു.എ.സി സെല്ലിൻ്റെയും കോളജ് മാനേജ്മെൻ്റ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ യൂനിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും കലാ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും അനുമോദിച്ചു. കോളജിൽ 10 വർഷത്തിലധികം കാലമായി സേവനം ചെയ്യുന്ന അധ്യാപക അനാധ്യപകരെയും യോഗത്തിൽ അനുമോദിച്ചു.
കമ്പ്യൂട്ടർ സയൻസ് അധ്യാപിക പി.ആർ രജിത, പ്രീത (ഓഫീസ് സ്റ്റാഫ്), പി.ഒ കുഞ്ഞുമോൻ തുടങ്ങിയവരെയാണ് അനുമോദിച്ചത്. കോളജ് ഡയറക്ടർ ടി.കെ സൈനുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ശരീഫ് എ.പി അധ്യക്ഷത വഹിച്ചു. കോളജിൽ നിന്നും പിരഞ്ഞുപോകുന്ന കോളജ് മുൻ പ്രിൻസിപ്പാൾ ഷഹീർ അലിക്കുള്ള യാത്രയയപ്പും നടത്തി. കോളജ് വൈസ് പ്രിൻസിപ്പാൾ കെ.പി സഹദ്, അക്കാദമിക് കൺസൾട്ടൻ്റ് ഡോ.പി.എ മത്തായി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കൊമേഴ്സ് അധ്യാപകൻ ഷിബു കൃഷ്ണൻ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.