പാതിവഴിയിലായ വീടിന് കൈത്താങ്ങ്; പട്ടികജാതി കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ സഹായം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ പട്ടികജാതി വികസന പദ്ധതി ‘സേഫ്’ (Secure Accommodation and Facility Enhancement) ഭവന പൂർത്തീകരണ പദ്ധതിക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭവന പൂർത്തീകരണത്തിനും പുനരുദ്ധാരണത്തിനുമായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ആകെ സാമ്പത്തിക സഹായം രണ്ടുലക്ഷം രൂപയാണ്.
ധനസഹായ തുക ലഭിക്കുന്ന ഗഡുക്കൾ:
* ഒന്നാം ഗഡു: ₹50,000/- (മുൻകൂറായി)
* രണ്ടാം ഗഡു: ₹1,00,000/- (പ്രവൃത്തി പുരോഗതി അനുസരിച്ച്)
* മൂന്നാം ഗഡു: ₹50,000/- (പൂർത്തീകരണത്തിന് ശേഷം)
* ആകെ ഗുണഭോക്താക്കൾ (സംസ്ഥാനതലത്തിൽ): 5,000 പേർ
അർഹതാ മാനദണ്ഡങ്ങൾ
* വരുമാന പരിധി: വാർഷിക വരുമാനം ₹1,00,000/- ൽ കവിയരുത്.
* വീടിന്റെ വിസ്തീർണ്ണം: 1000 ചതുരശ്ര അടി വരെ (ഇരുനില വീടുകൾ ഉൾപ്പെടെ).
* വീടിന്റെ ഉടമസ്ഥത: അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ ആയിരിക്കണം.
* 2006 ഏപ്രിൽ ഒന്നിന് ശേഷം നിർമാണം പൂർത്തിയാക്കിയതോ അവസാന ഗഡു കൈപ്പറ്റിയതോ ആയ വീടുകൾ. കഴിഞ്ഞ അഞച് വർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിന് സർക്കാർ സഹായം ലഭിച്ചവർക്ക് അർഹതയില്ല.
നിർമാണ ഘടകങ്ങൾ
* മേൽക്കൂര കോൺക്രീറ്റ് ചെയ്യൽ /പൂർത്തീകരണം
* ശുചിത്വ ടോയ്‍ലറ്റ് നിർമാണം (പരമാവധി ₹40,000/-)
* ഭിത്തികൾ ബലപ്പെടുത്തൽ
* വാതിലുകളും ജനലുകളും സ്ഥാപിക്കൽ
* അടുക്കള നവീകരണം (കിച്ചൺ സ്ലാബ്, ഷെൽഫ്, പാചകവാതക സൗകര്യം)
* ഫ്ലോറിങ്, ടൈൽ പാകൽ
* സൂവർ പ്ലാസ്റ്ററിംഗ്, പ്രൈമർ, പെയിന്റിങ്
* ഇലക്ട്രിക്കൽ വയറിങ്, ELCB, ഫാൻ, ലൈറ്റുകൾ
* പ്ലംബിങ്, കുടിവെള്ള ലഭ്യത
മുൻഗണനാ മാനദണ്ഡങ്ങൾ (മാർക്ക് അടിസ്ഥാനത്തിൽ)
* ഭർത്താവ് മരണപ്പെട്ട /ഉപേക്ഷിച്ച വനിതകൾ കുടുംബനാഥയായ കുടുംബങ്ങൾ.
* ഭിന്നശേഷിക്കാർ /മാരകരോഗങ്ങൾ ഉള്ളവർ അടങ്ങിയ കുടുംബങ്ങൾ.
* വിദ്യാർഥികൾ /ഒന്നിലധികം വിദ്യാർഥിനികൾ ഉള്ള കുടുംബങ്ങൾ.
* 800 sq ft-ൽ താഴെ വിസ്തീർണമുള്ള വീടുകൾ.
* മുമ്പ് മെയിന്റനൻസ് ഗ്രാന്റ് ലഭിക്കാത്ത കുടുംബങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി നിങ്ങളുടെ ബ്ലോക്ക് /മുനിസിപ്പാലിറ്റി /കോർപറേഷൻ പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

