എ. പത്മകുമാറിനെ വിലങ്ങ് വെക്കരുത്; പൊലീസിന് പ്രത്യേക അന്വേഷണസംഘം തലവന്റെ നിർദേശം
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ കോടതിയിൽ ഹാജരാക്കുമ്പോഴും തിരികെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴും വിലങ്ങ് അണിയിക്കരുതെന്ന് പ്രത്യേക അന്വേഷണസംഘം തലവൻ എച്ച്. വെങ്കിടേഷിന്റെ നിർദേശം.
ദേവസ്വം മുൻ പ്രസിഡന്റും മുൻ ദേവസ്വം കമീഷണറുമായ എൻ. വാസുവിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കൈവിലങ്ങ് അണിയിച്ചത് സർക്കാറിന് കടുത്ത ക്ഷീണമുണ്ടാക്കിയിരുന്നു. എ.ആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.
കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വെക്കണമെന്ന് നിയമത്തിൽ പ്രതിപാദിക്കുന്നതിനു വിരുദ്ധമായ നടപടിയാണിതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
രണ്ട് പ്രതികളുടെ മുൻകൂർജാമ്യ ഹരജികൾ നാളെ പരിഗണിക്കും
കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിലെ നാലാംപ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, ആറാംപ്രതി മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർജാമ്യ ഹരജികൾ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വാദത്തിനായി സർക്കാർ സമയം തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹരജികൾ മാറ്റിയത്. ജയശ്രീയുടെ അറസ്റ്റ് വിലക്കിയ ഉത്തരവ് വെള്ളിയാഴ്ചവരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

