അബ്ദുറഹീം മുസ്ലിയാർ സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ്
text_fieldsമലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ പുതിയ പ്രസിഡൻറായി കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാരെ കേന്ദ്ര മുശാവറ യോഗം തെരഞ്ഞടുത്തു. നിലവിൽ വൈസ് പ്രസിഡൻറാണ്. അന്തരിച്ച എൻ.കെ. മുഹമ്മദ് മൗലവിയുടെ ഒഴിവിലേക്കാണ് തെരെഞ്ഞടുപ്പ് നടന്നത്.
ഉള്ളാട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ മകനായി 1941ൽ മഞ്ചേരി കിടങ്ങഴിയിലാണ് ജനിച്ചത്. കിടങ്ങഴി എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇരിവേറ്റി, പൊന്മള, വറ്റല്ലൂർ, മുത്തനൂർ തുടങ്ങിയ പള്ളിദർസുകളിൽ പഠിച്ചു. വണ്ടൂർ ജാമിഅ വഹബിയ്യയിൽനിന്ന് ബിരുദം നേടി. വണ്ടൂർ, മരുത, കാവനൂർ, വടക്കാങ്ങര, വെള്ളൂർ എന്നിവിടങ്ങളിൽ മുദരിസായിരുന്നു. നിലവിൽ വലിയോറ ദാറുൽ മആരിഫ് അറബിക് കോളജിൽ സ്വദർ മുദരിസാണ്.
കെ.കെ. അലിഹസൻ ബാഖവി ഒതുക്കുങ്ങൽ, കെ.ബി. ഹംസക്കോയ മുസ്ലിയാർ പാങ്ങോട് (തിരുവനന്തപുരം) എന്നിവരെ മുശാവറയിലേക്ക് തെരഞ്ഞെടുത്തു. കേന്ദ്ര സർക്കാറിെൻറ ഒളിയജണ്ടകൾ നടപ്പാക്കാനുള്ള ആസൂത്രിത നീക്കങ്ങളെ കുറിച്ച് സമൂഹം ജാഗരൂകരായിരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ചെറുകര അസ്ഗർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.