അഭിമന്യു വധം: ഒരാളെ കൂടി തിരിച്ചറിഞ്ഞു
text_fieldsകൊച്ചി: അഭിമന്യു വധക്കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശി മുഹമ്മദ് റിഫയെയാണ് തിരിച്ചറിഞ്ഞത്. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് റിഫ. ഇയാളെ ഒളിവിൽ പോവാൻ സഹായിച്ച തലശ്ശേരി സ്വദേശി ഷാനവാസിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ 11 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൊലപാതക സംഘത്തിൽ 15 പേരുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. ഇവരിൽ മുഹമ്മദ് ഒഴികെ മറ്റുള്ളവരെല്ലാം പുറത്തുനിന്നുള്ളവരാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് റിമാന്‍ഡ് ചെയ്തിരുന്നു. ആലപ്പുഴ ചേര്‍ത്തല അരൂക്കുറ്റി വടുതല നദ്വത്തുനഗര് റോഡ് ജാവേദ് മന്‍സിലില്‍ ജെ.ഐ. മുഹമ്മദ്, കണ്ണൂര്‍ സ്വദേശി ഷാനവാസ് എന്നിവരെയാണ്14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതികളെ ബുധനാഴ്ച രാത്രി വൈകിയാണ് മജിസ്ട്രേറ്റിെൻറ വസതിയില്‍ ഹാജരാക്കിയത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കടന്നുകളഞ്ഞ ഒരു വാഹനംകൂടി ഇതിനിടെ പൊലീസ് പിടിച്ചെടുത്തു. മട്ടാഞ്ചേരി സ്വദേശി നജീബിെൻറ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോറിക്ഷയാണ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് പിടിച്ചെടുത്തത്.
കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളജിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദാണെന്ന് പൊലീസ് പറയുന്നു. ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ സംഭവദിവസം കോളജിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദാണ്. സംഭവശേഷം മുഹമ്മദ് കൂട്ടു പ്രതികൾക്കൊപ്പം ഒളിവിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.